
സ്വന്തം ലേഖകൻ: റെയിൽ പദ്ധതിക്ക് ഒമാൻ വൈകാതെ തുടക്കമിടുമെന്ന് റിപ്പോർട്ട്. 2,144 കിലോമീറ്റർ പാത യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളെ ഒമാനുമായി നേരിട്ടു ബന്ധിപ്പിക്കുന്നതോടെ കാർഷിക, വ്യവസായ മേഖലകളിലടക്കം ഗൾഫ് രാജ്യങ്ങളെ കൂട്ടിയിണക്കാൻ ഒമാൻ റെയിൽ പദ്ധതി; വൻമാറ്റത്തിനു തുടക്കമാകും തുടക്കമാകും.
റൂവി, മത്ര, രാജ്യാന്തര വിമാനത്താവളം, സീബ് മേഖലകളെ ബന്ധിപ്പിച്ചുള്ള മെട്രോ, മസ്കത്ത്-സൊഹാർ ലൈറ്റ് റെയിൽ എന്നിവയും പരിഗണനയിലാണ്. എണ്ണവിലയിടിഞ്ഞ സാഹചര്യങ്ങൾ മൂലമാണ് ഒമാൻ റെയിൽ പദ്ധതി മുന്നോട്ടു പോകാതിരുന്നത്.
സലാല, സൊഹാർ, ദുഖം തുറമുഖ മേഖലകളെ ബന്ധിപ്പിക്കുമെന്നതാണ് ഒമാൻ റെയിൽ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ലോകരാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാന കേന്ദ്രങ്ങളാണിവ. ഒമാനെ മേഖലയിലെ ലോജിസ്റ്റിക് ഹബ് ആക്കി മാറ്റാനും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര-വാണിജ്യ ബന്ധത്തിൽ വലിയൊരു മാറ്റത്തിനു തുടക്കമിടാനും കഴിയും.
ദുഖം-തുംറൈത്-സലാല, സോഹാർ തുറമുഖം-മസ്‌കത്ത്, അൽ മിസ്ഫ-സിനാ, തുംറൈത്-അൽ മേസൂന, പാതകളാണ് ഒമാൻ റെയിലിൽ ഉൾപ്പെടുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 2040 ആകുമ്പോഴേക്കും 1,400 കോടിയിലേറെ റിയാലാകുമെന്നാണ് വിലയിരുത്തൽ. ലോജിസ്റ്റിക് മേഖലയിൽ മാത്രം 35,000 ലേറെ തൊഴിലവസരങ്ങളുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല