1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2022

സ്വന്തം ലേഖകൻ: രണ്ടു ദിവസമായി കനത്ത മഴ ഒമാനിൽ തുടരുകയാണ്. വിവിധ ഗവർണറേറ്റുകളിലെ വാദികളിലും വീടുകളിലും കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ശക്തമായ മഴവെള്ളപ്പാച്ചിലില്‍ പെട്ട് കുടുംബത്തിലെ അഞ്ചു പേര്‍ ഉള്‍പ്പെടെ ആറു പേര്‍ മരണപ്പെട്ടു. സമായില്‍ ഗവര്‍ണറേറ്റില്‍ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പ്പെട്ട് വാദി സുറൂര്‍ അരുവിയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒമാന്‍ പോലീസിന്റെ നേതൃത്വത്തിൽ ആണ് രക്ഷപ്രവർത്തനങ്ങൾ നടക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളില്‍ ഒമാനിന്റെ വടക്കന്‍ മേഖലകളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് വലിയ രീതിയിലുള്ള വെള്ളപ്പൊക്കം ഉണ്ടായത്. ഇതില്‍ അകപ്പെട്ട നിരവധി പേരെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സൗത്ത് ബത്തീന, റുസ്തഖ് മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടായത്.

കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു മണിക്കൂറുകള്‍ നീണ്ടുനിന്ന മഴ. ശക്തമായ ഇടിയോടു കൂടിയുണ്ടായ മഴയെ തുടര്‍ന്ന് മലഞ്ചെരിവുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. ശക്തമായ വെള്ളപ്പൊക്കത്തില്‍ പലയിടങ്ങളിലും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, അടുത്ത മൂന്നു ദിവസങ്ങളില്‍ കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. മുസന്തം, നോര്‍ത്ത് അല്‍ ബത്തീന, സൗത്ത് അല്‍ ബത്തീന, മസ്‌ക്കറ്റ്, അല്‍ ബുറൈമി, അല്‍ ദഹിറ, അല്‍ ദഖ്‌ലിയ, സൗത്ത് അല്‍ ശര്‍ഖിയ്യ, നോര്‍ത്ത് അല്‍ ശര്‍ഖിയ്യ എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇവിടെയുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജനുവരി അഞ്ചു വരെ ശക്തമായ മഴ തുടരുമെന്നും ഒമാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴയുള്ള സമയത്ത് വാദികള്‍ മുറിച്ചു കടക്കുകയോ അപകടകരമാം വിധം വെള്ളം ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് കാഴ്ചകള്‍ കാണാന്‍ പോവുകയോ ചെയ്യരുതെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം ജനങ്ങളോട് ആഹ്വാനം ചെയ്തു. ഈ രീതിയില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കാതെ പുറത്തിറങ്ങുന്നവരാണ് അപകടത്തില്‍ പെടുന്നതെന്നും പോലിസ് അറിയിച്ചു. ശക്തമായ ഒഴുക്കില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അരുവികളിലേക്ക് മറിയാനുള്ള സാധ്യത ഏറെയാണെന്നും ഇതേക്കുറിച്ച് പല തവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും ജനങ്ങള്‍ അത് പാലിക്കാന്‍ കൂട്ടാക്കാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ക്യാപ്റ്റന്‍ മുനീര്‍ ബിന്‍ മുഹമ്മദ് പറഞ്ഞു.വെള്ളം കയറിയ സമയത്ത് ആളുകള്‍ പുറത്തിറങ്ങരുത്

മഴയുള്ള സമയത്ത് വാദികള്‍ മുറിച്ചു കടക്കുകയോ അപകടകരമാം വിധം വെള്ളം ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് കാഴ്ചകള്‍ കാണാന്‍ പോവുകയോ ചെയ്യരുതെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം ജനങ്ങളോട് ആഹ്വാനം ചെയ്തു. ഈ രീതിയില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കാതെ പുറത്തിറങ്ങുന്നവരാണ് അപകടത്തില്‍ പെടുന്നതെന്നും പോലിസ് അറിയിച്ചു. ശക്തമായ ഒഴുക്കില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അരുവികളിലേക്ക് മറിയാനുള്ള സാധ്യത ഏറെയാണെന്നും ഇതേക്കുറിച്ച് പല തവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും ജനങ്ങള്‍ അത് പാലിക്കാന്‍ കൂട്ടാക്കാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ക്യാപ്റ്റന്‍ മുനീര്‍ ബിന്‍ മുഹമ്മദ് പറഞ്ഞു.

കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന്​ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളി​ലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്​ വിദ്യഭ്യാസ മന്ത്രാലയം ചൊവ്വാഴ്​ച അവധി പ്രഖ്യാപിച്ചു. അന്ന്​ നടത്തേണ്ടിയിരുന്ന പരീക്ഷളും മാറ്റിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്​. ക്ലാസുകൾ ബുധനാഴ്ച പുനരാരംഭിക്കും. മുസന്ദം, തെക്ക്​-വടക്ക്​ ബത്തിന, മസ്‌കത്ത്​, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്​-വടക്ക്​ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ചൊവ്വാഴ്​ച ശക്​തമായ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ മഴക്ക്​ സാധ്യതയുണ്ടെന്നാണ്​​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്​. വിവിധ ഇടങ്ങളിൽ 30 മുതൽ 80 മില്ലിമീറ്റർവരെ മഴ പെയ്​തേക്കും. ചിലയയിടങ്ങിൽ ആലിപ്പഴവും വർഷിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.