
സ്വന്തം ലേഖകൻ: ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീന് വേണ്ടിയുള്ള ഹോട്ടലുകൾ സഹല പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നു. സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗത്തിെൻറ ചുമതലയിലുള്ള പ്രത്യേക ഒാൺലൈൻ സംവിധാനമാണ് സഹല. ഹോട്ടൽ താമസത്തിന് നടത്തുന്ന ബുക്കിങ്ങുകൾ മാർച്ച് 29ന് ഉച്ചക്ക് രണ്ട് മുതൽ പുതിയ സംവിധാനം വഴി വേണമെന്ന നിർദേശം നേരത്തേ നൽകിയിരുന്നു.
ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള httpsi/covid19.emushrifom വെബ്സൈറ്റിെൻറ ഭാഗമായിട്ടാണ് സഹല പ്ലാറ്റ്ഫോമും സംവിധാനിച്ചിട്ടുള്ളത്. ഇ-മുഷ്രിഫ് വെബ്സൈറ്റിൽ യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഹോട്ടൽ ബുക്കിങ്ങിനുള്ള ഒാപ്ഷൻ ലഭിക്കുക. ഒാരോ ഗവർണറേറ്റുകളിലും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോട്ടലുകളുടെയും ഹോട്ടൽ അപ്പാർട്മെൻറുകളുടെയും വിവരങ്ങളാണ് ഇതിൽ.
മുതിർന്ന യാത്രക്കാരുടെയും കുട്ടികളുടെയും എണ്ണം, ചെക്ക് ഇൻ ടൈം, ഗവർണറേറ്റ് തുടങ്ങിയ വിവരങ്ങൾ നൽകിയ ശേഷം പ്രതിദിന നിരക്കുകളുടെ ഒാപ്ഷനുകൾ തെരഞ്ഞെടുക്കണം. 15 റിയാലിൽ താഴെ, 16നും 25നുമിടയിൽ, 26 മുതൽ 35 വരെ, 36നും 45നുമിടയിൽ, 46 മുതൽ 55 വരെ എന്നിങ്ങനെയാണ് നിരക്കുകളുടെ ഒാപ്ഷനുകൾ. ഒാരോന്ന് തെരഞ്ഞെടുക്കുേമ്പാഴും ആ നിരക്കിലുള്ള ഹോട്ടലുകളും ലഭ്യമായിട്ടുള്ള സേവനങ്ങളും അതിൽ കാണാനാകും.
തുടർന്ന് ഇതിൽ താൽപര്യമുള്ളത് തെരഞ്ഞെടുത്ത ശേഷം തുക ഒാൺലൈനിൽതന്നെ അടക്കണം. ഹോട്ടൽ ബുക്കിങ്ങിന് ശേഷമുള്ള ട്രാവലർ രജിസ്ട്രേഷൻ ഫോമിെൻറ പ്രിൻറൗട്ട് എടുത്ത് കൈവശം വെക്കണം. 16 വയസ്സിൽ താഴെയുള്ളവർ കുടുംബത്തിനൊപ്പം വരുകയാണെങ്കിൽ അവർക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ നിർബന്ധമായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കുട്ടികളുമായി വരുന്നവർ ഹോട്ടൽ താമസത്തിൽനിന്ന് ഇളവ് ആവശ്യപ്പെടുന്നത് കണക്കിലെടുത്താണ് തീരുമാനം. കുട്ടികൾ ഒറ്റക്ക് വരുകയാണെങ്കിൽ അവർക്ക് വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും. അറുപതും അതിന് മുകളിലുമുള്ളവരും ആരോഗ്യ മന്ത്രാലയത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ച രോഗികളും അല്ലാത്തവര്‍ക്ക് സഹല വഴിയുള്ള ബുക്കിങ് നിർബന്ധമാണ്. ഹെൽത്ത് ഇൻഷുറൻസ് അടക്കം മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല