1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2021

സ്വന്തം ലേഖകൻ: യുഎഇക്കു പിന്നാലെ ഒമാനും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി. ഇനി ഒരു അറിയിപ്പുണ്ടാകും വരെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇൗ​ജി​പ്​​ത്, ഫി​ലി​പ്പീ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർക്കും ഒ​മാ​ൻ വി​ലക്ക് ഏ​ർ​പ്പെ​ടു​ത്തി. പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, യു.​കെ, ല​ബ​നാ​ൻ, സു​ഡാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്കും വി​ല​ക്കു​ണ്ട്.

മേ​യ്​ ഏ​ഴ്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന യാ​ത്ര നി​രോ​ധ​നം ഇ​നി​യൊ​ര​റി​യി​പ്പ്​ വ​രെ തു​ട​രു​മെ​ന്നും സു​പ്രീം​ ക​മ്മി​റ്റി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇൗ ​രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തി​നി​ടെ യാ​ത്ര ചെ​യ്​​ത​വ​ർ​ക്കും പ്ര​വേ​ശ​ന വി​ല​ക്കു​ണ്ട്. ഒ​മാ​നി പൗ​ര​ന്മാ​ർ, ന​യ​ത​ന്ത്ര​ജ്​​ഞ​ർ, ആ​േ​രാ​ഗ്യ​ പ്ര​വ​ർ​ത്ത​ക​ർ, അ​വ​രു​ടെ ക​ു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക്​ ഇ​ള​വു​ണ്ടാ​കും.

രാ​ജ്യ​ത്ത്​ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 902 പേ​ർ​ക്കു​ കൂ​ടി കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​മ്പ​തു​ പേ​രാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 2062 ആ​യി. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,97,802 ആ​യി. ഇ​വ​രി​ൽ 1,79,175 പേ​ർ ഇ​തി​ന​കം രോ​ഗ​മു​ക്ത​രാ​യി. ക​ഴി​ഞ്ഞ​ദി​വ​സം 1123 പേ​രാ​ണ്​ രോ​ഗ​മു​ക്ത​രാ​യ​ത്. രോ​ഗ​മു​ക്തി നി​ര​ക്ക്​ 90.4 ശ​ത​മാ​ന​മാ​ണ്. 93 പേ​രെ​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 813 ആ​യി. ഇ​വ​രി​ൽ 287 പേ​ർ ഐ.​സി.​യു​വി​ലാ​ണ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. കോ​വി​ഡ്​ വ്യാ​പ​നം കു​റ​ക്കു​ന്ന​തി​ന്​ സു​പ്രീം​ക​മ്മി​റ്റി​യും ആ​രോ​ഗ്യ വ​കു​പ്പും ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ കൂ​ട്ടി​​ച്ചേ​ർ​ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.