1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2021

സ്വന്തം ലേഖകൻ: ക‌ോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കഠിനമാക്കി ഒമാന്‍. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒമാനിലേക്കു യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 വൈകിട്ട് ആറു മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണു തീരുമാനം. സ്വദേശി പൗരന്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കു യാത്രാ വിലക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു മാളുകളിലും ഷോപ്പുകളിലും വിലക്ക് ഏര്‍പ്പെടുത്തി. റസ്റ്ററന്റുകളിലും കഫേകളിലും കോംപ്ലക്‌സുകളിലും 50 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളുല്‍ 12–ാം ക്ലാസ് ഒഴികെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

അ​വ​ധി​ക്കും അ​ത്യാ​വ​ശ്യ​ത്തി​നും നാ​ട്ടി​ൽ പോ​വു​ന്ന​വ​ർ​ക്ക് ഒ​മാ​നി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യു​മെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ നി​ന്ന് തി​രി​ച്ചു​വ​രു​ന്ന​ത്​ പ്ര​യാ​സ​ക​ര​മാ​കും. ഇ​പ്പോ​ൾ നാ​ട്ടി​ൽ അ​വ​ധി​യി​ൽ ക​ഴി​യു​ന്ന​വ​രെ​യും പു​തി​യ തീ​രു​മാ​നം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഇ​ത്ത​ര​ക്കാ​ർ​ക്ക് ഒ​മാ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ യാ​ത്രാ​വി​ല​ക്കി​ല്ലാ​ത്ത മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ങ്ങ​ളി​ൽ വി​സി​റ്റ് വി​സ എ​ടു​ത്ത്് 14 ദി​വ​സം ത​ങ്ങി​യ ശേ​ഷം ഒ​മാ​നി​ലെ​ത്തേ​ണ്ടി വ​രും.

13 രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് നി​ല​വി​ൽ ഒ​മാ​നി​ൽ യാ​ത്രാ​വി​ല​ക്കു​ള്ള​ത്. ദു​ബൈ, ഖ​ത്ത​ർ, ബ​ഹ്റൈ​ൻ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് യാ​ത്രാ വി​ല​ക്കി​ല്ലാ​ത്ത​തി​നാ​ൽ വി​സി​റ്റ് വി​സ കി​ട്ടു​ക​യാ​ണെ​ങ്കി​ൽ ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ൽ 14 ദി​വ​സം ത​ങ്ങി​യ ശേ​ഷം ഒ​മാ​നി​ലെ​ത്താ​നാ​കും. പി​ന്നീ​ട് ഒ​മാ​നി​ലെ പി.​സി.​ആ​ർ ടെ​സ്​​റ്റു​ക​ൾ, ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ എ​ന്നി​വ​യും കൂ​ടി വ​ഹി​ക്കുേ​മ്പാ​ൾ ഒ​മാ​ൻ യാ​ത്ര​ക്ക് വ​ലി​യ സം​ഖ്യ ചെ​ല​വി​ടേ​ണ്ടി ​വ​രും.

താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് ഇ​ത്ത​രം ഭാ​രി​ച്ച ചെ​ല​വു​ക​ൾ വ​ഹി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. അ​തി​നാ​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക് യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ഴി​യു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കു​ക​യാ​ണ് ഏ​ക വ​ഴി. വി​സ​കാ​ലാ​വ​ധി​ക്കു​ള്ളി​ൽ യാ​ത്രാ​വി​ല​ക്ക് അ​വ​സാ​നി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ത്ത​ര​ക്കാ​ർ തി​രി​ച്ചു​വ​രാ​നും സാ​ധ്യ​ത​യി​ല്ല. എങ്കിലും ഒ​മാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് വ​ന്ദേ​ഭാ​ര​ത്​ വി​മാ​ന സ​ർ​വി​സു​ക​ളു​ണ്ടാ​വും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.