1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2023

സ്വന്തം ലേഖകൻ: ഇന്ത്യൻ സ്കൂളുകളിലേക്കുള്ള ​​അടുത്ത അധ്യായനവർഷത്തെ പ്രവേശത്തിനുള്ള ഓൺ ലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി ഒന്ന്​ മുതൽ നടക്കും. ഇന്ത്യൻ സ്​കൂൾ ഡയറക്ടർബോർഡിന്​ കീ​​​ഴിൽ തലസ്ഥാന നഗരിയിലേയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ്​ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്​മിഷനാണ്​ ഓൺലൈനിലൂ​ടെ നടക്കുക.

ഒന്ന്​ മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്ര​​വേശനത്തിന്​ www.indianschoolsoman.com വെബ്​സൈറ്റിൽ നൽകിയ ​പ്ര​ത്യേക പോർട്ടലിലാണ്​ രജിസ്റ്റർ ചെ​യ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്​. 2023 ഏപ്രിൽ ഒന്നിന്​ മൂന്ന്​ വയസ്​ പൂർത്തിയായ കുട്ടികൾക്കായിരിക്കും കിന്‍റർഗാർട്ടൻ പ്രവേശനത്തിന്​ അർഹതയുണ്ടാകുക. റസിഡന്‍റ്​ വീസയുള്ള ഇന്ത്യയിലേയും മറ്റ്​ പ്രവാസി സമൂഹങ്ങളിലെയും കുട്ടികൾക്കും പ്രവേശനം ലഭ്യമാണെന്ന്​ അധികൃതർ അറിയിച്ചു.

ഇന്ത്യക്കാരല്ലാത്ത മറ്റ്​ പ്രവാസികളുടെ മക്കൾക്ക്​ ലഭ്യതക്ക്​ അനുസരിച്ച്​ മാർച്ച്​ ആദ്യവാരത്തിൽ സീറ്റ്​ നൽകും. മസ്കത്ത്, ദാർസൈത്ത്​, വാദികബീർ, സീബ്​, ഗൂബ്ര, മബേല, ബൗശർ എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കാണ്​ ഓൺ ലൈൻ രജിസ്​ട്രേഷൻ സൗകര്യമുള്ളത്​. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത്​ പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്‌പെഷ്യൽ എജ്യുക്കേഷനിൽ (സി‌.എസ്‌.ഇ) ലഭ്യമാണ്.

പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ട് സി‌.എസ്‌.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം. വെബ്​സൈറ്റ്:​ www.cseoman.com. അഡ്​മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ്​ നടക്കുന്നത്​. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ്​ അടക്കുന്നതിനോ രക്ഷിതാക്കൾ സ്കൂൾ സന്ദർശിക്കേണ്ടതില്ലെന്ന്​ ഇന്ത്യൻ സ്​കൂൾ ഡയറക്ടർബോർഡ്​ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.