1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2021
A teacher puts disinfectant hand gel on a student’s palm as she shows the preventive measures to take against swine flu at an Egyptian private school in the Omani capital of Muscat on September 6, 2009. The World Health Organisation said this week that at least 2,837 people had died from swine flu since the new A(H1N1) virus was uncovered in April. AFP PHOTO/MOHAMMED MAHJOUB (Photo by MOHAMMED MAHJOUB / AFP)

സ്വന്തം ലേഖകൻ: ഒ​ന്ന​ര വ​ർ​ഷ​ക്കാ​ല​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ക്ലാ​സു​ക​ളി​ലേ​ക്ക്. ഇൗ ​മാ​സം അ​വ​സാ​ന​ത്തോ​ടെ സ്​​കൂ​ളു​ക​ൾ തു​റ​ക്കാ​നാ​ണ്​ സാ​ധ്യ​ത. ഒ​മാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധി​കൃ​ത​രു​ടെ അ​ഭി​പ്രാ​യം തേ​ടി. മ​റ്റു​ ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സീ​നി​യ​ർ ത​ല​ത്തി​ലാ​യി​രി​ക്കും ഇ​പ്പോ​ൾ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളാ​ണ്​ പു​ന​രാ​രം​ഭി​ക്കു​ക. മ​റ്റ്​ ക്ലാ​സു​ക​ൾ പി​ന്നീ​ടാ​യി​രി​ക്കും തു​റ​ക്കു​ക. വാ​ക്​​സി​നേ​ഷ​ൻ എ​ടു​ത്ത കു​ട്ടി​ക​ളെ മാ​ത്ര​മാ​യി​ര​ക്കും സ്​​കൂ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക. ഇ​തി​െൻറ ഭാ​ഗ​മാ​യി നാ​ട്ടി​ലു​ള്ള അ​ധ്യാ​പ​ക​രെ ചി​ല സ്​​കൂ​ളു​ക​ൾ തി​രി​ച്ചു​വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് അ​ധ്യാ​പ​ക​ർ തി​രി​ച്ചെ​ത്താ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഒ​മാ​ൻ അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ആ​ഴ്​​ച ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഒാ​ൺ​ലൈ​നും ഒാ​ഫ് ൈല​നും ആ​യി ക്ലാ​സു​ക​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം, കു​ട്ടി​ക​ളു​ടെ വാ​ക്​​സി​നേ​ഷ​ൻ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ, കു​ട്ടി​ക​ളു​ടെ ശ​രീ​ര ഉൗ​ഷ്​​മാ​വ് പ​രി​ശോ​ധി​ക്ക​ൽ, രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ സ്​​കൂ​ളി​ൽ വ​രാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്ക​ൽ, സ്​​കൂ​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​വു​ന്ന​വ​രെ െഎ​െ​സാ​ലേ​ഷ​ൻ ചെ​യ്യാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ൽ തു​ട​ങ്ങി​യ നി​ര​വ​ധി സു​പ്ര​ധാ​ന സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യം സ്​​കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന് മ​റു​പ​ടി കി​ട്ടു​ന്ന​ത​നു​സ​രി​ച്ചാ​ണ് സ്​​കൂ​ളു​ക​ൾ തു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ അം​ഗീ​കാ​രം ന​ൽ​കു​ക. സ്​​കൂ​ളു​ക​ൾ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് മ​ന്ത്രാ​ല​യ​ത്തി​െൻറ ഭാ​ഗ​ത്തു​നി​ന്ന് തീ​രു​മാ​നം ഉ​ണ്ടാ​വും. മു​തി​ർ​ന്ന ക്ലാ​സു​ക​ളി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള ഇ​ന്ത്യ​ൻ സ്​​കൂ​ൾ മ​സ്​​ക​ത്ത് അ​ട​ക്ക​മു​ള്ള സ്​​കൂ​ളു​ക​ൾ​ക്ക് എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഒ​രേ സ​മ​യം ഒാ​ഫ്ൈ​ല​ൻ ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ സാ​ധ്യ​മ​ല്ല.

സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ച്ച് കു​ട്ടി​ക​െ​ള ഇ​രു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​യാ​സ​ങ്ങ​ൾ ഇ​ത്ത​രം സ്​​കൂ​ളു​ക​ളി​ലു​ണ്ട്. ഇ​ത്ത​രം സ്​​കൂ​ളു​ക​ളി​ൽ ബ്ലെ​ൻ​ഡ​ഡ്​ പ​ഠ​ന രീ​തി ന​ട​പ്പാ​ക്കു​ന്ന​തി​െൻറ സാ​ധ്യ​ത​യും അ​ധി​കൃ​ത​ർ ആ​രാ​യു​ന്നു​ണ്ട്. ദി​വ​സം പ​കു​തി കു​ട്ടി​ക​ളെ ക്ലാ​സു​ക​ളി​ലും പ​കു​തി കു​ട്ടി​ക​ളെ ഒാ​ൺ​ലൈ​നി​ലും പ​ഠി​പ്പി​ക്കു​ന്ന രീ​തി​യാ​ണി​ത്.

കു​ട്ടി​ക​ൾ സ്​​കൂ​ളി​ൽ വ​രാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഒാ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​​ങ്കെ​ടു​ത്തി​രി​ക്ക​ണം. മ​സ്​​ക​ത്ത് മേ​ഖ​ല​യി​ല്ലാ​ത്ത സ്​​കൂ​ളു​ക​ൾ​ക്ക് തീ​രു​മാ​നം വ​ലി​യ പ്ര​യാ​സം ഉ​ണ്ടാ​ക്കി​ല്ല. പ​ല സ്​​കൂ​ളു​ക​ളി​ലും സീ​നി​യ​ർ ക്ലാ​സു​ക​ളി​ൽ കു​ട്ടി​ക​ൾ കു​റ​വാ​യ​തി​നാ​ൽ ഒാ​ഫ് ലൈ​നാ​യി​ത​ന്നെ ക്ലാ​സു​ക​ൾ​ന​ൽ​കാ​ൻ ക​ഴി​യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.