1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2022

സ്വന്തം ലേഖകൻ: ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി തൊഴില്‍ മന്ത്രാലയം. ഓഗസ്റ്റ് 31 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയത്.

ഇതുവഴി സ്വകാര്യ കമ്പനികള്‍ വിദേശി ജീവനക്കാരുടെ കരാര്‍ വിവരങ്ങള്‍ മന്ത്രാലയം പോര്‍ട്ടലില്‍ രേഖപ്പെടുത്താം. ലേബര്‍ ഒമാന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ജനുവരി 31 വരെ ആയിരുന്നു തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി.

തൊഴില്‍ മന്ത്രാലയം പോര്‍ട്ടലില്‍ തൊഴിലുടമകളാണ് കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. തൊഴിലാളികള്‍ക്ക് കരാര്‍ പരിശോധിക്കാനും അംഗീകരിക്കാനും പരിഷ്‌കരിക്കാനും സാധിക്കും. ജീവനക്കാരുടെ വിശദാംശങ്ങളില്‍ മാറ്റങ്ങളും വരുത്താം.

കരാറിന്റെ കൃത്യത ഉറപ്പുവരുത്താന്‍ തൊഴിലാളിക്ക് കരാര്‍ ലഭിക്കും. പികെഐ സംവിധാനമുള്ള തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇന്‍ഡിവിജ്വല്‍ സര്‍വീസസിലെ വര്‍ക് സര്‍വീസിലൂടെ കരാര്‍ തൊഴിലാളിക്ക് ലഭിക്കും. തൊഴിലുടമ പണം അടയ്ക്കുന്നതോടെ തൊഴില്‍ കരാര്‍ അപേക്ഷ അംഗീകരിക്കപ്പെടുകയും തൊഴില്‍ കരാര്‍ നിര്‍മിക്കപ്പെടുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.