1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2021

സ്വന്തം ലേഖകൻ: ഒ​മാ​നി​ക​ള​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ജൂ​ൺ ഒ​ന്നു​മു​ത​ൽ പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​യ​ർ​ന്ന​തും, ഇ​ട​ത്ത​രം തൊ​ഴി​ലു​ക​ൾ​ക്കും സാ​​ങ്കേ​തി​ക​വും സ്​​പെ​ഷ​ലൈ​സ്​​ഡ്​ ​ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കു​മാ​ണ്​ പു​തി​യ ഫീ​സ്. പു​തി​യ വ​ർ​ക്​ പെ​ർ​മി​റ്റ്​ എ​ടു​ക്കാ​നും ബി​സി​ന​സ്​ തു​ട​ങ്ങാ​നും പു​തു​ക്കി​യ ഫീ​സ്​ ബാ​ധ​ക​മാ​യി​രി​ക്കും.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഒ​മാ​നി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ ജോ​ലി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ്​ തീ​രു​മാ​ന​മെ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി. പു​തു​താ​യി ന​ൽ​കു​ന്ന അ​പേ​ക്ഷ​ക​ർ​ക്കും ഈ ​തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന തീ​യ​തി​ക്ക് മു​മ്പാ​യി തൊ​ഴി​ലു​ട​മ​ക​ൾ ഫീ​സ് അ​ട​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ നി​ല​വി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​ക​ർ​ക്കും തീ​രു​മാ​നം ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും ഒ​മാ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി റിപ്പോർട്ട് ചെയ്യുന്നു,

ഒ​മാ​നി പൗ​ര​ന്മാ​ർ​ക്ക്​ കൂ​ടു​ത​ൽ ജോ​ലി ന​ൽ​കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി പു​തി​യ ഫീ​സ്​ നി​ര​ക്ക്​ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ​ത​ന്നെ അ​റി​യി​ച്ചി​രു​ന്നു. പു​തു​ക്കി​യ ഫീ​സ്​ ഉ​യ​ർ​ന്ന ​തൊ​ഴി​ലു​ക​ളി​ലെ വി​സ​ക്ക്​ 2001റി​യാ​ലും ഇ​ട​ത്ത​രം തൊ​ഴി​ലു​ക​ളി​ലേ​തി​ന്​ 1001റി​യാ​ലും സാ​​ങ്കേ​തി​ക​വും സ്​​പെ​ഷ​ലൈ​സ്​​ഡ്​ ​ജോ​ലി​ക​ൾ​ക്കും 601റി​യാ​ലും ആ​യി​രി​ക്കു​മെ​ന്നാ​ണ്​ മു​മ്പ്​ അ​റി​യി​ച്ചി​രു​ന്ന​ത്.

പു​തി​യ ഫീ​സ്​ നി​ല​വി​ൽ വ​രു​ന്ന​ത്​ പ്ര​വാ​സി​ക​ൾ​ക്ക്​ സാ​മ്പ​ത്തി​ക​മാ​യ അ​ധി​ക ബാ​ധ്യ​ത സൃ​ഷ്​​ടി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഇ​തു​ സൃ​ഷ്​​ടി​ക്കു​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സ്വദേശിവൽക്കരണം ഊർജിതമാക്കിയ രാജ്യത്ത് ഈ വർഷം 32,000 സ്വദേശികൾക്കു നിയമനം നൽകാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ സർവീസിൽ 12,000 പേർക്കു നിയമനം നൽകും. കൂടാതെ 2,000 പേരെ താൽക്കാലികമായിയും നിയമിക്കും. വിവിധ ഗവർണറേറ്റുകളിൽ പാർട് ടൈം അടിസ്ഥാനത്തിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനും നിർദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.