1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2020

സ്വന്തം ലേഖകൻ: ഒമാനിൽ തൊഴിൽ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികൾക്ക്​ നാട്ടിലേക്ക്​ മടങ്ങാൻ അവസരമൊരുക്കുമെന്ന്​ തൊഴിൽ മന്ത്രാലയം അറിയിച്ചു. കൊവിഡ്​ പശ്​ചാത്തലത്തിലുള്ള സുപ്രീം കമ്മിറ്റി തീരുമാനം നടപ്പിലാക്കുന്നതി​െൻറ ഭാഗമായാണ്​ പ്രഖ്യാപനം. നവംബർ 15 മുതൽ ഇത്​ പ്രാബല്ല്യത്തിൽ വരും. ഡിസംബർ 31 വരെ തീരുമാനം പ്രാബല്യത്തിലുണ്ടാകും. ഈ കാലയളവിനുള്ളിൽ നാട്ടിലേക്ക്​ മടങ്ങുന്ന വിദേശ തൊഴിലാളികൾക്ക്​ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി നൽകും. പാസ്​പോർട്ട്​ കാലാവധി കഴിഞ്ഞവർ അതത്​ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട്​ അവ പുതുക്കണം. തുടർന്ന്​ യാത്രാ രേഖകൾ, പി.സി.ആർ പരിശോധന തുടങ്ങിയ യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ തൊഴിൽ മന്ത്രാലയത്തി​െൻറ ഒാഫീസിൽ എത്തണം.

തൊഴിലുടമകൾ മന്ത്രാലയത്തി​ന്റെ വെബ്​സൈറ്റിൽ അവരവരുടെ വിവരങ്ങൾ പുതുക്കണം. രാജ്യത്ത്​ നിന്ന്​ പുറത്തുപോകാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികളുടെ വിവരങ്ങൾ മന്ത്രാലയത്തി​െൻറ വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കും. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോധിപ്പിക്കാനായി ഉള്ളവർ ഇങ്ങനെ പേരുകൾ പ്രസിദ്ധീകരിച്ച്​ ഒരാഴ്​ചക്കുള്ളിൽ തെളിവുകൾ സഹിതം മന്ത്രാലയവുമായി ബന്ധപ്പെടണം.

എന്നാൽ പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവർക്കും സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവർക്കും ഈ ആനുകൂല്ല്യം ലഭ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നാട്ടിലേക്ക്​ മടക്കി അയക്കുന്ന വിദേശ തൊഴിലാളികൾക്ക്​ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട പിഴകൾ ഒഴിവാക്കി നൽകുമെന്നത്​ കൊവിഡ്​ പശ്​ചാത്തലത്തിൽ സ്വകാര്യ മേഖലക്കായി സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു​.

ഒമാനിൽ മസ്​ജിദുകൾ തുറക്കാൻ സുപ്രീം കമ്മിറ്റി തീരുമാനം. ചൊവ്വാഴ്​ച ആഭ്യന്തര മന്ത്രി ഹമൂദ്​ ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇത്​ സംബന്ധിച്ച്​ തീരുമാനമെടുത്തത്​. കർശനമായ സുരക്ഷാ മാർഗനിർദേങ്ങളോടെ നവംബർ 15ാം തീയതി മുതൽ തുറക്കാനാണ്​ അനുമതി. നാനൂറും അതിലധികം പേരെയും ഉൾക്കൊള്ളാൻ ശേഷിയുള്ളവയാകും ആദ്യഘട്ടത്തിൽ തുറക്കുക. അഞ്ചു നേരത്തേ നമസ്​കാരത്തിന്​ മാത്രമാണ്​ അനുമതിയുള്ളത്​. ജുമുഅ പ്രാർഥനക്ക്​ അനുവാദം നൽകിയിട്ടില്ല.

ഒാരോ നമസ്​കാരത്തിനുമായി പരമാവധി 25 മിനിറ്റ്​ മാത്രമാണ് തുറക്കുക. ഇൗ സമയത്തിനുള്ളിൽ ബാങ്ക്​ കൊടുത്ത്​ നമസ്​കാരം പൂർത്തിയാക്കി ആളുകൾ പുറത്തുകടക്കണം. സ്വന്തമോ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കോ കൊവിഡ്​ ലക്ഷണങ്ങൾ ഉള്ളവർ പള്ളികളിൽ പോകരുത്​. പള്ളികളിൽ ഖുർആൻ വെക്കരുത്​. പ്രാർഥനക്ക്​ എത്തുന്നവർ സ്വന്തം ഖുർആൻ കൊണ്ടുവരികയോ അല്ലെങ്കിൽ മൊബൈലിൽ ഡൗൺലോഡ്​ ചെയ്​ത ഖുർആൻ ഉപയോഗിക്കുകയോ വേണം. സ്വന്തം മുസല്ലയും കൊണ്ടുവരണം.

വാട്ടർ കൂളറുകൾ അടച്ചുവെക്കണം. ടോയ്​ലെറ്റുകളും ഉപയോഗിക്കാൻ അനുവദിക്കില്ല​. പള്ളിക്കുള്ളിൽ മുഖാവരണം ധരിക്കേണ്ടത്​ നിർബന്ധമാണ്​. പ്രവേശിക്കു​േമ്പാഴും പുറത്തിറങ്ങു​േമ്പാഴും കൈകൾ സാനിറ്റൈസ്​ ചെയ്യണം. നമസ്​കരിക്കാൻ നിൽക്കു​േമ്പാൾ കുറഞ്ഞത്​ ഒന്നര മീറ്ററെങ്കിലും അകലം പാലിക്കണം. ഒൗഖാഫ്​ മതകാര്യ മന്ത്രാലയം തയാറാക്കിയ ഈ മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പു വരുത്തുന്നതിനുള്ള ഉത്തരവാദിത്വം പള്ളികളുടെ ചുമതലപ്പെട്ടവർക്കാണെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

ഏഴ്​ മാസത്തെ ഇടവേളക്ക്​ ശേഷമാണ്​ മസ്​ജിദുകൾ തുറക്കാൻ ഒരുങ്ങുന്നത്​. കൊവിഡ്​ വ്യാപനത്തെ തുടർന്ന്​ കഴിഞ്ഞ മാർച്ച്​ പകുതിയോടെയാണ്​ ആരാധനാലയങ്ങൾ അടച്ചിടാൻ സുപ്രീം കമ്മിറ്റി നിർദേശിച്ചത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.