1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2015

സ്വന്തം ലേഖകന്‍: ഒമാനില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് കൈവശം വച്ചാല്‍ തൊഴിലുടമകള്‍ പൊതുവിചാരണ നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍. നേരത്തെ, ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നെങ്കിലും ഇപ്പോഴും തൊഴിലുടമ തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് കൈവശം വക്കുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നിലപാടെടുക്കുന്നത്. ഇത് സംബന്ധിച്ച് ഒട്ടേറെ പരാതികളും തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചിരുന്നു.

നിയമം ലംഘിക്കുന്ന തൊഴിലുടമകളെ നിയമപരമായി തന്നെ നേരിടുമെന്നും പൊതുവിചാരണയ്ക്ക് വിധേയരാക്കുമെന്നും മിനിസ്ട്രി ഓഫ് മാന്‍പവറിലെ ലേബര്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ജനറല്‍ സലീം ബിന്‍ സെയ്ദ് അല്‍ ബാദി പറഞ്ഞു.

നിയമം കര്‍ശനമാക്കിയതിന് സമ്മിശ്ര പ്രതികരണമാണ് ലഭിയ്ക്കുന്നത്. പാസ്‌പോര്‍ട്ട് തൊഴിലുടമ കൈവശം വയ്ക്കുന്നത് നിര്‍ത്തലാക്കണെന്ന് തൊഴിലാളികള്‍ അഭിപ്രായപ്പെടുമ്പോള്‍ തൊഴിലുടമകളില്‍ ഏറിയ പങ്കും തീരുമാനത്തെ അംഗീകരിയ്ക്കുന്നില്ല.

പാസ്‌പോര്‍ട്ട് സ്വന്തം കൈവശമായാല്‍ ജോലി ഉപേക്ഷിച്ച് തൊഴിലാളികള്‍ തങ്ങളുടെ അടുത്ത് നിന്ന് ഓടിപ്പോകുമെന്നാണ് സ്‌പോണ്‍സര്‍മാരുടെ വാദം. എന്തായലും ഇത്തരം പരാതികള്‍ ലഭിച്ചാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ആദ്യം ശ്രമം നടത്തുമെന്നും വിജയിച്ചില്ലെങ്കില്‍ പൊതുവിചാരണയിലേക്ക് നീങ്ങുമെന്നും സര്‍ക്കാം വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.