1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2021

സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് മഹാമാരിയും എണ്ണവിലക്കുറവും അടക്കമുള്ള ഘടകങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതിനു സാമ്പത്തിക ഉത്തേജന പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതിയും ഫീസും കുറക്കുന്നതുള്‍പ്പെടെയുള്ള നിരവധി ഇളവുകളും മറ്റു പദ്ധതികളും ഉത്തേജന പദ്ധതിയുടെ ഭാഗമാണ്.

വ്യവസായം, വിനോദസഞ്ചാരം, ലോജിസ്റ്റിക്‌സ്, കൃഷി, ഫിഷറീസ്, ഖനനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് നികുതിയും ഫീസും വെട്ടിക്കുറച്ചത്. ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ ആദായ നികുതിയും ഉത്തേജന പദ്ധതിയുടെ ഭാഗമായി വെട്ടിക്കുറച്ചിട്ടുണ്ട്. ദുഖമിലെ പ്രത്യേക സാമ്പത്തിക മേഖലയിലെയും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലെയും ഭൂമിയുടെ പാട്ടവില 2022 വരെ കുറച്ചിട്ടുണ്ട്.

ഒമാനി തൊഴിലന്വേഷകര്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനു തൊഴില്‍ വിപണിക്കും ഇളവുകളുണ്ട്. ഇതും സാമ്പത്തിക ഉത്തേജന പദ്ധതിയുടെ ഭാഗമാണ്. വിദേശ നിക്ഷേപകര്‍ക്കു ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ മന്ത്രിസഭ പിന്നീടു പ്രഖ്യാപിക്കും.

സംരംഭകത്വത്തിലൂടെ രാജ്യത്തെ നിക്ഷേപവും വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശ നിക്ഷേപകര്‍ക്കു ദീര്‍ഘകാല താമസാനുമതി നല്‍കാനും തീരുമാനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീകിന്റെ അധ്യക്ഷതയില്‍ അല്‍ ശുമൂഖ് കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.