1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2022

സ്വന്തം ലേഖകൻ: ഒമാനില്‍ ദീര്‍ഘകാല വീസ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിക്കുന്ന പ്രവാസികൾക്കും ദീര്‍ഘകാല വീസ നല്‍കുമെന്ന് നാഷനല്‍ പ്രോഗ്രാം ഫോര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് മേധാവി ഖാലിദ് അല്‍ ശുഐബി പറഞ്ഞു.

വിഷന്‍ 2040 നടപ്പാക്കുന്നതിനുള്ള ഫോളോ-അപ്പ് യൂണിറ്റിന്റെ 2021ലെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അവതരണ വേളയില്‍ സംസാരിക്കവെയാണ് ദീര്‍ഘകാല വീസ പദ്ധതി വ്യാപിപ്പിക്കാന്‍ സുല്‍ത്താനേറ്റ് ആലോചിക്കുന്നുണ്ടെന്ന് ഖാലിദ് അല്‍ ശുഐബി വ്യക്തമാക്കിയത്.

സര്‍ഗാത്മക വ്യക്തിത്വങ്ങള്‍, സംരഭകര്‍, നൂതന ആശയങ്ങള്‍ കൊണ്ടു വരുന്നവര്‍ പ്രോഗ്രാമര്‍മാര്‍ തുടങ്ങിയ പ്രതിഭകള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ ദീര്‍ഘകാല വീസ പദ്ധതിക്ക് അപേക്ഷിക്കാനാവുക. പുതിയ നിര്‍ദ്ദേശം മന്ത്രിമാരുടെ കൗണ്‍സിലില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിക്കുന്ന മുറക്ക് രണ്ടാം ഘട്ടം ഉടന്‍ പ്രഖ്യാപിക്കുമെന്നും ഖാലിദ് അല്‍ ശുഐബി ചടങ്ങില്‍ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് 463 പ്രവാസികൾക്കാണ് ഇതുവരെ ദീര്‍ഘകാല റസിഡന്‍സി കാര്‍ഡുകള്‍ അനുവദിച്ചതെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം കഴിഞ്ഞ അറിയിച്ചിരുന്നു. വിവിധ രാജ്യക്കാര്‍ക്കായ പ്രവാസി നിക്ഷേപകര്‍ക്കാണ് വീസ അനുവദിച്ചിരിക്കുന്നത്. നിരവധി മലയാളികളും ഇതിനകം ദീര്‍ഘകാല റസിഡന്‍സി കാര്‍ഡുകള്‍ സ്വന്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.