
സ്വന്തം ലേഖകൻ: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന ഒമാന്റെ അന്താരാഷ്ട്ര അതിർത്തികൾ ചൊവ്വാഴ്ച മുതൽ തുറക്കും. പുലർച്ചെ ഒരുമണിമുതൽ ആകാശ, കര, കടൽ അതിർത്തികൾ തുറക്കാനാണ് ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്.
സുപ്രീം കമ്മിറ്റി തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ തന്നെ അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കും. മറ്റു വിദേശരാജ്യങ്ങളിൽനിന്ന് ഒമാനിലേക്ക് വരുന്നവർ യാത്രക്കുമുമ്പ് പി.സി.ആർ പരിശോധനക്ക് വിധേയമാകണമെന്ന നിബന്ധന പുനഃസ്ഥാപിച്ചിട്ടുണ്ട്. ഒമാനിലെത്തുന്നതിന് 72 മണിക്കൂർ സമയ പരിധിക്കുള്ളിലാകണം പരിശോധന നടത്തേണ്ടത്. ഇൗ സർട്ടിഫിക്കറ്റ് മസ്കത്ത് വിമാനത്താവളത്തിൽ എത്തുേമ്പാൾ കാണിക്കണം.
ഏഴു ദിവസത്തിൽ താഴെ സമയത്തേക്കുള്ള സന്ദർശനത്തിന് ക്വാറൻറീൻ നിബന്ധന ഒഴിവാക്കിയ നടപടിയും പിൻവലിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഒമാനിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഒരാഴ്ചത്തെ ക്വാറൻറീൻ നിർബന്ധമായിരിക്കും. ഒരാഴ്ചക്കുശേഷം എട്ടാമത്തെ ദിവസം പി.സി.ആർ പരിശോധന നടത്തിയ ശേഷം ക്വാറൻറീൻ ഒഴിവാക്കാവുന്നതാണ്.
തറാസുദ് ആപ്ലിക്കേഷൻ രജിസ്ട്രേഷൻ, ഒരുമാസത്തെ കോവിഡ് ചികിത്സക്കുള്ള ഹെൽത്ത് ഇൻഷുറൻസ്, വിമാനത്താവളത്തിലെ കോവിഡ് പരിശോധന, ട്രാക്കിങ് ബ്രേസ്ലെറ്റ് ധരിക്കൽ തുടങ്ങി നേരത്തേയുള്ള നിബന്ധനകൾ തുടരുകയും ചെയ്യും. സർക്കാർ, സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ക്വാറൻറീൻ കാലാവധി ചികിത്സാവധിയായി കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
അത്യാവശ്യമില്ലാത്ത പക്ഷം സ്വദേശികളും വിദേശികളും വിദേശത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും ആരോഗ്യ, സുരക്ഷാ മുൻകരുതൽ നടപടികൾ പാലിക്കണമെന്നും സുപ്രീംകമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വൈറസിെൻറ പുതിയ വകഭേദം യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുൻകരുതലിെൻറ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ മുതൽ ഒമാൻ അതിർത്തികൾ അടച്ചത്. മുന്നൂറിലേറെ വിമാന സർവിസുകളാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ റദ്ദാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല