1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2021

സ്വന്തം ലേഖകൻ: മാനിൽ അടിയന്തിര ഉപയോഗത്തിനായി രണ്ട് വാക്സിനുകൾക്ക് കൂടി അനുമതി. സ്പുട്നിക്, സിനോവാക് വാക്സിനുകൾക്കാണ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്. ഫൈസർ, ഓക്സ്ഫഡ്/ ആസ്ട്രാസെനക്ക വാക്സിനുകൾക്ക് പുറമെയാണ് പുതിയ അനുമതി.

ജനുവരി മുതൽ സെപ്റ്റംബർ വരെ കാലയളവിൽ ഒമാന് 32 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൂടി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി പറഞ്ഞു. ആഗസ്റ്റ് അവസാനത്തിനുള്ളിൽ മുൻഗണനാ പട്ടികയിലുള്ള എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകുകയാണ് ലക്ഷ്യം.

ഇതുവരെ 15.15 ലക്ഷം ഡോസ് വാക്സിനാണ് ഒമാനിൽ നൽകിയത്. ഏപ്രിലിൽ മരണപ്പെട്ടവരിലധികവും കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ച 60 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നും ഡോ. അൽസഈദി പറഞ്ഞു. ഗ​ർ​ഭ​കാ​ലം മൂ​ന്നു മാ​സം പി​ന്നി​ട്ട ഗ​ർ​ഭി​ണി​ക​ൾ​ക്ക്​ വാ​ക്​​സി​നെ​ടു​ക്കാം. ഇ​വ​രും മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ അ​റി​യി​ച്ചു.

ഗ​ർ​ഭി​ണി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ സം​ബ​ന്ധി​ച്ചും വ​കു​പ്പ്​ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഒ​മാ​നി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ വാ​ക്​​സി​നു​ക​ളും ഗ​ർ​ഭി​ണി​ക​ൾ​ക്ക്​ സു​ര​ക്ഷി​ത​മാ​ണെ​ന്നും രോ​ഗ​നി​യ​ന്ത്ര​ണ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​​േ​മ്പാ​ൾ ഹെ​ൽ​ത്ത്​ റെ​ക്കോ​ർ​ഡ്​ ക​രു​ത​ണം. കൂടാതെ മ​റ്റേ​തെ​ങ്കി​ലും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ര​ണ്ടാ​ഴ്​​ച ക​ഴി​ഞ്ഞി​രി​ക്ക​ണം.

നേ​ര​ത്തെ കോ​വി​ഡ്​ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ രോ​ഗ​മു​ക്​​തി​യു​ടെ നാ​ലാ​ഴ്​​ച​ക്ക​കം കു​ത്തി​വെ​പ്പെ​ടു​ക്ക​ണം, പ​നി, ത​ല​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ സ​മീ​പ​ത്തെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പോ​ക​ണം, ഏ​തെ​ങ്കി​ലും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​ത്​ മു​മ്പ്​ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ങ്കി​ൽ കു​ത്തി​വെ​പ്പി​ന്​ മു​മ്പ്​ ഡോ​ക്​​ട​റെ കാ​ണ​ണം എ​ന്നീ നി​ബ​ന്ധ​ന​കളും പാ​ലിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.