
സ്വന്തം ലേഖകൻ: വ്യക്തികളുടെ വരുമാനത്തിന് നികുതി ചുമത്താൻ ഒമാൻ ഒരുങ്ങുന്നു. ഉയർന്ന വരുമാനക്കാരിൽ നിന്ന് 2022 ആദ്യം മുതൽ നികുതി ചുമത്താനാണ് പദ്ധതി. എണ്ണവിലയിൽ കുറവും കോവിഡ് മഹാമാരിയും നിമിത്തം വർധിച്ച ബജറ്റ് കമ്മി നികത്തുന്നതിെൻറ ഭാഗമായാണ് നടപടി. തീരുമാനം നടപ്പാകുന്നതോടെ വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്തുന്ന ആദ്യ ഗൾഫ് രാഷ്ട്രമായി ഒമാൻ മാറും.വരുമാന നികുതിയടക്കം സാമ്പത്തിക പരിഷ്കരണ നടപടികൾ ഉൾപ്പെടുത്തിയുള്ള ഇടക്കാല ധന സന്തുലന പദ്ധതി ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു.
അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോർട്ട് പ്രകാരം മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ 19 ശതമാനമായിരിക്കും ഒമാെൻറ ഇൗ വർഷത്തെ ബജറ്റ് കമ്മി. 2024ഒാടെ ഇത് 1.7 ശതമാനമായി കുറക്കുക ലക്ഷ്യമിട്ടാണ് സാമ്പത്തിക പരിഷ്കരണ പദ്ധതികൾ പ്രഖ്യാപിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തികളുടെ വരുമാനത്തിന് നികുതി ചുമത്താനുള്ള തീരുമാനം. നികുതി ഇൗടാക്കുന്നതിനുള്ള വരുമാന പരിധി, നടപ്പാക്കുന്നത് എങ്ങനെ തുടങ്ങിയ വിഷയങ്ങൾ പഠന വിധേയമാക്കിവരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.മൂല്യവർധിത നികുതിയും ധന സന്തുലന പദ്ധതിയുടെ ഭാഗമാണ്. അടുത്ത വർഷം ഏപ്രിൽ മുതൽ മൂല്യവർധിത നികുതി നിലവിൽവരുമെന്ന് സർക്കാർ നേരത്തേ അറിയിച്ചിട്ടുണ്ട്.
സുസ്ഥിര നിലവാരത്തിലുള്ള ധനസന്തുലനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ 2024ഒാടെ 12.1 ശതകോടി റിയാലിെൻറ വരുമാനവും 12.6 ശതകോടി റിയാലിെൻറ ചെലവുമാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക വളർച്ച, വരുമാന വൈവിധ്യവത്കരണം, ചെലവഴിക്കലിെൻറ കാര്യക്ഷമത വർധിപ്പിക്കൽ, സാമൂഹിക സുരക്ഷ സംവിധാനം ശക്തമാക്കൽ തുടങ്ങിയ കാര്യങ്ങളിലൂന്നിയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിെൻറ ഭാഗമായി റിയൽ എസ്റ്റേറ്റ് മേഖലയുടെ പുനരുജ്ജീവനം, സർക്കാർ ഫീസുകളുടെ പുനർ നിർണയം, തൊഴിൽ വിപണിയുടെ പരിഷ്കരണം, വിദേശ നിക്ഷേപം ആകർഷിക്കൽ തുടങ്ങിയ പദ്ധതികൾ നടപ്പാക്കും.
വരുമാന വൈവിധ്യവത്കരണത്തിെൻറ ഭാഗമായി നിക്ഷേപ ഏജൻസി സ്ഥാപിക്കൽ, നികുതി ശേഖരണം ശക്തമാക്കൽ തുടങ്ങിയവ നടപ്പാക്കും.സർക്കാർ മേഖലയിലെ ചെലവഴിക്കലിെൻറ കാര്യക്ഷമത വർധിപ്പിക്കുന്നതിെൻറ വിവിധ വകുപ്പുകളുടെ പ്രവർത്തന ചെലവ് ഏകീകരിക്കുന്നതടക്കം നടപടികൾ കൈക്കൊള്ളും. ധനകാര്യ പരിഷ്കരണങ്ങൾ നിശ്ചിത വരുമാനക്കാരെ ബാധിക്കാതിരിക്കാൻ സമഗ്രമായ സാമൂഹിക സുരക്ഷ സംവിധാനവും നടപ്പാക്കും. വരുമാന നികുതിയിൽ നിന്ന് ലഭിക്കുന്ന തുകയാണ് സാമൂഹിക സുരക്ഷ പദ്ധതികളുടെ നടത്തിപ്പിനായി ഉപയോഗിക്കുക. നിക്ഷേപ ഏജൻസി സ്ഥാപിക്കൽ അടക്കം പദ്ധതികൾ ഒമാൻ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. മറ്റു പദ്ധതികൾ മുൻഗണന അടിസ്ഥാനത്തിൽ നടപ്പാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല