
സ്വന്തം ലേഖകൻ: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ തുടരാൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. നേരത്തേ മാർച്ച് നാലു മുതൽ 20 വരെയാണ് രാത്രി അടച്ചിടൽ തീരുമാനിച്ചിരുന്നത്. ഇത് ഏപ്രിൽ മൂന്നു വരെയാണ് നീട്ടിയത്. രാത്രി എട്ടുമുതൽ പുലർച്ച അഞ്ചു വരെയാണ് സ്ഥാപനങ്ങൾ അടച്ചിടേണ്ടത്.
ഇന്ധന സ്റ്റേഷനുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ഫാർമസികൾ, ഇന്ധന സ്റ്റേഷനുകൾക്ക് അകത്തുള്ള ടയർ വിൽപന-അറ്റകുറ്റപ്പണി കടകൾ, ഭക്ഷ്യോൽപന്ന സ്ഥാപനങ്ങളിലെയും റസ്റ്റാറൻറുകളിെലയും ഹോം ഡെലിവറി എന്നിവക്കു മാത്രേമ രാത്രി വിലക്കിൽനിന്ന് ഇളവുള്ളൂ. ബ്രിട്ടനിൽനിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് വിലേക്കർപ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണി മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക് പ്രാബല്യത്തിലുണ്ടാകും. ചരക്കു വിമാനങ്ങളെ വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ
ഒാഫിസുകളിൽ ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം മാർച്ച് 21 മുതൽ 70 ശതമാനമായി കുറക്കാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഏപ്രിൽ ഒന്നു വരെയായിരിക്കും ഇൗ തീരുമാനം പ്രാബല്യത്തിൽ ഉണ്ടായിരിക്കുകയെന്നും ആഭ്യന്തരമന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന സുപ്രീം കമ്മിറ്റി യോഗം അറിയിച്ചു. ബീച്ചുകളിൽ വ്യായാമങ്ങളും വ്യക്തിഗത കായിക ഇനങ്ങളും അനുവദിക്കാനും തീരുമാനമായി.
ഒത്തുചേരലുകൾക്കും കൂട്ടംകൂടിയുള്ള കായിക പ്രവർത്തനങ്ങൾക്കും വിലക്ക് നിലനിൽക്കും. രാത്രി സമയത്തെ വിലക്കിൽനിന്ന് ചരക്കുഗതാഗതം, കയറ്റിറക്കൽ, സന്ദർശകരെയും ഉപഭോക്താക്കളെയും സ്വീകരിക്കാതെ ഫാക്ടറികളുടെ പ്രവർത്തനം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
റസ്റ്റാറൻറുകളിൽ ഹോം ഡെലിവറിക്കു പുറമെ രാത്രി സാധനങ്ങൾ പാഴ്സലായി നൽകാനും അനുമതിയുണ്ടാകും. ഇതോടൊപ്പം രാത്രി എട്ടിനുശേഷം റസ്റ്റാറൻറുകൾ, കഫേകൾ, മൊബൈൽ കഫേകൾ, അംഗീകൃത തെരുവുകച്ചവടക്കാർ എന്നിവരിൽനിന്ന് വാഹനത്തിലെത്തി സാധനങ്ങൾ വാങ്ങുന്നതിനും (ഡ്രൈവ്-ത്രൂ) അനുമതിയുണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല