1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2021

സ്വന്തം ലേഖകൻ: ഒമാനിലെ വാണിജ്യ സ്​ഥാപനങ്ങളുടെ രാത്രി അടച്ചിടൽ ഒരാഴ്​ച പിന്നിട്ടപ്പോൾ ഇളവുകളുമായി സുപ്രീം കമ്മിറ്റി. ഹോം ഡെലിവറി സേവനങ്ങൾക്ക്​ ഇളവ്​ നൽകിയതായി ഒമാൻ ടെലിവിഷൻ റിപ്പോർട്ട്​ ചെയ്​തു. ഇനിയുള്ള ദിവസങ്ങളിൽ രാത്രി എട്ടിന്​ ശേഷം സ്​ഥാപനങ്ങൾക്ക്​ ഹോം ഡെലിവറി സേവനങ്ങൾ നടത്താവുന്നതാണ്​.

ഇതോടൊപ്പം ഇന്ധന സ്​റ്റേഷനുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ടയർ വിൽപന, ടയർ അറ്റകുറ്റപ്പണി സ്​ഥാപനങ്ങൾക്കും രാത്രി പ്രവർത്തനാനുമതി നൽകി​. കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ വ്യാപാര വാണിജ്യ സ്​ഥാപനങ്ങൾ രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചുവരെ അടച്ചിടണമെന്ന നിർദേശം കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ പ്രാബല്ല്യത്തിൽ വന്നത്​. ഈ മാസം 20 വരെയാണ്​ അടച്ചിടൽ പ്രാബല്ല്യത്തിലുള്ളത്​. ഇന്ധന സ്​റ്റേഷനുകൾ, സ്വകാര്യ ഫാർമസികൾ എന്നിവക്കും ഇളവ്​ നിലവിലുണ്ട്​.

ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ട്​ ഒ​രു മാ​സം

ഒ​മാ​നി​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ട്​ ഒ​രു​മാ​സ​മാ​കു​ന്നു. ഫെ​ബ്രു​വ​രി 15 മു​ത​ലാ​ണ്​ ഒ​രാ​ഴ്​​ച​ത്തെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. എ​ട്ടാ​മ​ത്തെ ദി​വ​സം കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി ക്വാ​റ​ൻ​റീ​ൻ അ​വ​സാ​നി​പ്പി​ക്കാം. 63 സെൻറ​റു​ക​ളി​ലാ​യി 15,992 പേ​രാ​ണ്​ ഇ​പ്പോ​ൾ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ ഉ​ള്ള​തെ​ന്ന്​ ഗ​വ​ൺ​മെൻറ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ സെൻറ​ർ അ​റി​യി​ച്ചു. ഇ​തി​ൽ പ​കു​തി​യി​ല​ധി​കം പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്. 192 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 8363 പേ​രാ​ണ്​ മ​സ്​​ക​ത്തി​ൽ ​ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​ത്.

കോ​വി​ഡ്​ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത്​ പ​ത്ത്​ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള​വ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​വേ​ശ​ന വി​ല​ക്ക്​ ഇ​നി​യൊ​രു അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​തു​വ​രെ നീ​ട്ടാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സു​പ്രീം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സു​ഡാ​ൻ, ല​ബ​നാ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ൽ, നൈ​ജീ​രി​യ, താ​ൻ​സ​നി​യ, ഘാ​ന, ഗി​നി​യ, സി​യാ​റ ലി​യോ​ൺ, ഇ​തോ​പ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​ണ്​ വി​ല​ക്ക്​ ബാ​ധ​കം.

മ​റ്റു​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​മാ​നി​ലെ​ത്തു​ന്ന​വ​ർ 14 ദി​വ​സ​ത്തി​നി​ടെ മു​ക​ളി​ൽ പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കും വി​ല​ക്ക്​ ബാ​ധ​ക​മാ​യി​രി​ക്കും. ഇൗ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന ഒ​മാ​നി പൗ​ര​ന്മാ​ർ, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ​ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക്​ വ​ല​ക്കു​ണ്ടാ​യി​രി​ക്കി​ല്ല. സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലെ ഒാ​ൺ​ലൈ​ൻ പ​ഠ​നം മാ​ർ​ച്ച്​ 25 വ​രെ നീ​ട്ടാ​നും സു​പ്രീം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. 12 ക്ലാ​സി​ൽ മാ​ത്രം സം​യോ​ജി​ത വി​ദ്യാ​ഭ്യാ​സ രീ​തി തു​ട​രും.

കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ത്തു​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്​ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 23 മു​ത​ൽ ഏ​ർ​െ​പ്പ​ടു​ത്തി​യ 15 ദി​വ​സ​ത്തെ വി​ല​ക്കാ​ണ്​ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക്​ നീ​ട്ടി​യ​ത്. താ​ൻ​സ​നി​യ​യി​ൽ​നി​ന്ന്​ ഒ​മാ​നി​ലേ​ക്കു​ വ​ന്ന യാ​ത്ര​ക്കാ​രി​ൽ 18 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. കോ​വി​ഡി​െൻറ പു​തി​യ വ​ക​ഭേ​ദം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.