
സ്വന്തം ലേഖകൻ: കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താന്‍ ഒമാന്‍ സുപ്രീംകമ്മിറ്റി തീരുമാനിച്ചത്. രാത്രി പത്തു മുതൽ പുലർച്ചവരെയുള്ള യാത്ര വിലക്കും വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലും അവസാനിപ്പിക്കാൻ തീരുമാനിച്ചു. കൂടാതെ ശനിയാഴ്ച രാത്രി മുതൽ ഉള്ള യാത്രാ വിലക്കും വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലും പൂര്‍ണ്ണമായും ഒഴിവാക്കി.
സര്‍ക്കാര്‍ ഓഫീസുകളിലും, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും പ്രവേശിക്കണമെങ്കില്‍ വാക്സിനേഷൻ നിര്‍ബന്ധമാണ്. സെപ്റ്റംബർ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിൽ വരും. ഇതിന് പുറമെ മാളുകൾ, റസ്റ്റാറൻറുകൾ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
മറ്റു രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്നവര്‍ വിമാനത്താവളത്തിൽ നടക്കുന്ന പി.സി.ആർ പരിശോധനയിൽ പോസിറ്റിവാണെങ്കില്‍ മാത്രം ക്വാറൻറീന്‍ ഇരിക്കണം. ഏഴു ദിവസത്തിന് ശേഷം മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. പി.സി.ആർ പരിശോധനക്ക് വിധേയമായ ശേഷം ആയിരിക്കണം പുറത്തിറങ്ങേണ്ടത്.
ആളുകള്‍ കൂട്ടം കൂടി നടക്കുന്ന പരിപാടികളില്‍ വാക്സിനേഷൻ നിർബന്ധമായിരിക്കും. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്ഥാപനങ്ങളുടെ ചുമതലയിലുള്ളവർ കടുത്ത നടപടികള്‍ സ്വീകരിക്കണം. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല