1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2021

സ്വന്തം ലേഖകൻ: ഒമാനിൽ രാത്രികാല ലോക്ക്ഡൗൺ പ്രാബല്യത്തിൽ. മേ​യ്​ 16ന്​ ​ക​ഴി​ഞ്ഞ ലോ​ക്​​ഡൗ​ൺ പി​ൻ​വ​ലി​ച്ച ശേ​ഷം രോ​ഗ വ്യാ​പ​നം കു​റ​യു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ​യെ​ങ്കി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും ഉ​യ​ർ​ന്നതോടെ ഞായറാഴ്ച മുതൽ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​യി​ട​ത്തും ഗു​രു​ത​രാ​വ​സ്​​ഥ​യിൽ ഉ​ള്ള​വ​ർ​ക്ക്​ കി​ട​ക്ക ല​ഭി​ക്കാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്.

മ​ര​ണ നി​ര​ക്ക് ഉ​യ​ർ​ന്ന​തോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ഴി​യു​ന്ന​ത് വ​രെ സൂ​ക്ഷി​ക്കാ​ൻ മോ​ർ​ച്ച​റി​യി​ൽ ഇ​ടം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. ആ​ശു​പ​ത്രി​യു​ടെ ശേ​ഷി​യി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ൾ എ​ത്തു​ന്ന​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ലോ​ക്‌​ഡൗ​ൺ ക​ച്ച​വ​ട​ത്തെ​യും തൊ​ഴി​ൽ മേ​ഖ​ല​യെ​യും രാ​ത്രി സ​ഞ്ചാ​ര​ത്തെ​യും ബാ​ധി​ക്കു​മെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ൻ ലോ​ക്ഡൗ​ൺ കൊ​ണ്ട് സാ​ധി​ക്കു​മെന്നാണ് പ്രതീക്ഷ.

വ്യാപനം കൂടിയതോടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കു​ത്തി​വെ​പ്പി​ന്​ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​മ്പ​നി​ക​ളും വ​ലി​യ സ്ഥാ​പ​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ മു​ഴു​വ​ൻ വാ​ക്സി​നേ​ഷ​ന്​ വി​ധേ​യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ത്തു ​വ​രു​ന്നു​ണ്ട്.വാ​ക്​​സി​ൻ ര​ണ്ട്​ ഡോ​സ്​ എ​ടു​ത്ത​വ​ർ​ക്ക്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര വി​ല​ക്ക്​ നീ​ക്കാ​നു​ള്ള സാ​ധ്യ​ത​യും തള്ളിക്കളയാനാവില്ല.

രാത്രികാല നിയന്ത്രണങ്ങളുടെ ഭാഗമായി മുവാസലാത്ത് ബസ്, ഫെറി സർവീസ് സമയം പുനഃക്രമീകരിച്ചു. മസ്കത്ത്, സലാല സിറ്റി ബസുകൾ വൈകിട്ട് 6നു ശേഷം ഉണ്ടാകില്ല. ഇന്റർസിറ്റി ബസുകൾ അതത് സ്റ്റേഷനുകളിൽ വൈകിട്ട് ആറിന് സർവീസ് അവസാനിപ്പിക്കണം. ഷനാഹ-മസീറ റൂട്ടിൽ സർവീസുകൾ പതിവുപോലെ തുടരും.

മുസണ്ടം മേഖലയിലേക്കും തിരികെയുമുള്ള സർവീസുകൾ യാത്രക്കാരുടെ ആവശ്യമനുസരിച്ചും സാഹചര്യങ്ങൾ വിലയിരുത്തിയുമാകും പുനഃക്രമീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 24121500, 24121555 (ബസ്), 80072000 (ഫെറി).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.