1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2017

 

സ്വന്തം ലേഖകന്‍: ഒമാനിലെ എണ്ണശേഖരം 15 വര്‍ഷത്തേക്കു കൂടി മാത്രമെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം. നിലവില്‍ രാജ്യത്തുള്ള എണ്ണശേഖരം പ്രതിദിനം ഒരുദശലക്ഷം ബാരല്‍ എന്ന തോതില്‍ ഉത്പാദനം നടത്തിയാല്‍ 15 വര്‍ഷംവരെ നീണ്ടുനില്‍ക്കുമെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം അണ്ടര്‍സെക്രട്ടറി സാലെം നാസര്‍ അല്‍ ഔഫി വ്യക്തമാക്കി.

ഒപെക് രാഷ്ട്രങ്ങളുമായുള്ള ധാരണപ്രകാരം നിലവില്‍ എണ്ണയുത്പാദനത്തില്‍ ഒമാന്‍ കുറവുവരുത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രതിദിനം 9.7 ലക്ഷം ബാരല്‍ എന്നതോതിലാണ് ഉത്പാദനം നടക്കുന്നത്. പ്രകൃതിവാതകത്തിന്റെ ആദ്യഘട്ട ഉത്പാദനം ഈ വര്‍ഷംതന്നെ ആരംഭിക്കുന്നതോടെ എണ്ണവില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ ഔഫി വ്യക്തമാക്കി. പ്രകൃതിവാതകത്തിന്റെ ആദ്യഘട്ട ഉത്പാദനം ഓഗസ്റ്റില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

500 ദശലക്ഷം ക്യുബിക് മീറ്റര്‍ വാതകമാകും ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിക്കുക. രണ്ടാംഘട്ട ഉത്പാദനം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. ഒമാനിലെ ദുഖമില്‍ 2019 അവസാനത്തോടെ പ്രകൃതിവാതകം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതികള്‍ പുരോഗമിക്കുന്നത്. ഇറാനില്‍നിന്ന് ഒമാനിലേക്ക് വാതകം ഇറക്കുമതിചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.