1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2021

സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. സൗദി, ഒമാൻ ഏകോപന സമിതി രൂപീകരിക്കുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാർ ഒപ്പുവച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതുമടക്കം കാര്യങ്ങൾ ചർച്ചയായി.

നി​യോം വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഊ​ദ്​ ആ​ലു സ​ഊ​ദും ചേ​ർ​ന്ന്​ സു​ൽ​ത്താ​ൻ ഹൈ​ത​മി​നെ​യും സം​ഘ​ത്തെ​യും സ്വീ​ക​രി​ച്ചു. ഇരു രാജ്യങ്ങളിലേയും പ്രതിരോധ, ആരോഗ്യ, ആഭ്യന്തര, ഗതാഗത, വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിമാരും ചർച്ചകളുടെ ഭാഗമായി. കഴിഞ്ഞവർഷം ജനുവരിയിൽ ഭരണാധികാരിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് സുൽത്താൻ ഹൈതം സൗദി സന്ദർശിക്കുന്നത്.

ഔ​ദ്യോ​ഗി​ക വ​ര​വേ​ൽ​പി​ന്​ ശേ​ഷം നി​യോം കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ സു​ൽ​ത്താ​നെ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ സ്വീ​ക​രി​ച്ചു. ഒ​മാ​ൻ-​സൗ​ദി സം​യു​ക്​​ത ജോ​യ​ൻ​റ്​​ കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള ധാ​ര​ണ​പ​ത്ര​വും ഇ​രു ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഒ​പ്പു​​വെ​ച്ചു. കൂ​ടി​ക്കാ​ഴ്ച​ക്ക്​ ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​മാ​െൻറ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ‘അ​ൽ സൈ​ദ്​ ഓ​ർ​ഡ​ർ’ സ​ൽ​മാ​ൻ രാ​ജാ​വി​നും രാ​ജാ​ക്ക​ൻ​മാ​ർ​ക്കും രാ​ഷ്​​ട്ര​ത​ല​വ​ൻ​മാ​ർ​ക്കും സൗ​ദി ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ‘ഓ​ർ​ഡ​ർ ഓ​ഫ്​ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​’ സു​ൽ​ത്താ​ൻ ഹൈ​ത​മി​നും സ​മ്മാ​നി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.