
സ്വന്തം ലേഖകൻ: ഒമാനിലെ സ്വകാര്യ മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ജോലി നഷ്ടപ്പെട്ടത് 300,000 പേര്‍ക്ക്. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഇത്രയധികം പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണമെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ജോലി നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും 292,500 പേരും പ്രവാസികളാണെന്ന് സാമ്പത്തിക മന്ത്രി ഒമാന്‍ ടിവിയില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിനിടെ വ്യക്തമാക്കി.
7500 ഒമാന്‍ സ്വദേശികള്‍ ഉള്‍പ്പെടെ 300,000 തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. കോവിഡ് മഹാമാരി, ജോലികള്‍ക്കുള്ള കുറഞ്ഞ ഡിമാന്‍ഡ് എന്നിവയാണ് പ്രധാന കാരണം രാജ്യത്ത് 2020- 2021 ന് ഇടയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ എത്രയെന്ന് കണക്കൂക്കൂട്ടാനാകില്ലെന്ന് അല്‍ സഖ്രി കൂട്ടിച്ചേര്‍ത്തു.
2021 ല്‍ 58,000 ത്തിലധികം പ്രവാസികളാണ് രാജ്യം വിട്ടത്. ഒക്ടോബര്‍ മുതല്‍ സുല്‍ത്താനേറ്റില്‍ പ്രവാസികളുടെ എണ്ണത്തില്‍ കുതിപ്പ് രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്റെ (എന്‍സിഎസ്‌ഐ) കണക്കുകള്‍ വ്യക്തമാക്കുന്നു. എന്‍സിഎസ്‌ഐയുടെ കണക്കുകള്‍ പ്രകാരം, 2021 ഒക്ടോബര്‍ 1 ന് രാജ്യത്ത് 1,634,357 പ്രവാസികള്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 1.64 മില്യണായും ഓഗസ്റ്റില്‍ 1.68 മില്യണായും ജനസംഖ്യ കുറഞ്ഞു. ഒക്ടോബര്‍ മുതല്‍ രാജ്യത്തെ പ്രവാസികളുടെ എണ്ണം കുത്തനെ കൂടി. ഇത് ഒക്ടോബറില്‍ 1.63 ദശലക്ഷത്തില്‍ നിന്ന് 2021 നവംബറില്‍ 1,657,055 ആയി ഉയര്‍ന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 1,688,461 ആയി ഉയര്‍ന്നു. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍, ഒമാനിലെ പ്രവാസി ജനസംഖ്യാ കണക്കുകള്‍ 1.7 ദശലക്ഷം കടന്ന് 1,729,965 ആയി. ഫെബ്രുവരി 1 ന് 1,753,264 ആയി ഉയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല