1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2021

സ്വന്തം ലേഖകൻ: വിദേശികളുടെ തൊഴിൽ സ്റ്റാറ്റസ് മാറുന്നതിന് ഒമാൻ തൊഴിൽ മന്ത്രാലയം അനുവദിച്ച സമയം അവസാന ദിവസങ്ങളിലേക്ക്. ഈ മാസം ആറിന് സമയം അവസാനിക്കും. വിദേശ തൊഴിലാളികൾക്ക് നിരോധിക്കപ്പെട്ട തസ്തികകളിൽ നിന്ന് അനുവദനീയമായ തസ്തികയിലേക്ക് വിസയിൽ മാറ്റം വരുത്താനാകും. ഒരേ സ്ഥാപനത്തിന് കീഴിലെ വിവിധ വിഭാഗങ്ങളിലേക്ക് തൊഴിലാളികളെ മാറ്റുന്നതിനും അവസരമുണ്ട്.

വിദേശ തൊഴിലാളികളുടെ വേദനത്തിനും ഇക്കാലയളവിൽ ഭേദഗതി വരുത്താം. അതേസമയം, ഒരു തൊഴിലുടമയിൽ നിന്നും മറ്റൊരാളിലേക്ക് മാറ്റുന്നതിനും ഇപ്പോൾ അപേക്ഷ നൽകാവുന്നതാണ്. നിലവിലെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കണം ഇത്. നിബന്ധനകൾ പാലിച്ച് ഒമാനിൽ നിന്നുതന്നെ വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനായും ഇപ്പോൾ അപേക്ഷ നൽകാനാകും.

തൊഴിൽ, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകൾ കൂടാതെ ഒമാനിൽ നിന്നു മടങ്ങുന്നതിനുള്ള റജിസ്‌ട്രേഷൻ സമയം കഴിഞ്ഞ ദിവസം അവസാനിച്ചു. റജിസ്റ്റർ ചെയ്ത വിദേശികളുടെ എണ്ണം 45,000 കടന്നതായാണ് ഏറ്റവും പുതിയ കണക്കുകൾ. 3000 ഓളം ഇന്ത്യക്കാരും രജിസ്റ്റർ ചെയ്തവരിൽ പെടുന്നു.

45,715 പേർ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നിർമാണ മേഖലയിൽ നിന്നുള്ള തൊഴിലാളികളാണ് കൂടുതൽ. 15,897 നിർമാണ തൊഴിലാളികൾ രജിസ്റ്റർ ചെയ്തു. ഇൻഡസ്ട്രി മേഖലയിൽ ജോലി ചെയ്യുന്ന 6,891 വിദേശികളും ഓട്ടോ മൊബൈൽ മേഖലയിൽ നിന്ന് 2,900 പേരും ഇതിനോടകം റജിസ്ട്രേഷൻ പൂർത്തിയാക്കി. 3,875 പേർ ഇതിനോടകം ഒമാനിൽ നിന്ന് മടങ്ങിയതായും മന്ത്രാലയം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.