1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2020

സ്വന്തം ലേഖകൻ: ഒമാനിൽ നിന്നുള്ള വിമാന യാത്രക്കാരുടെ ശരീര താപനില തെർമൽ സ്​ക്രീനിങ്ങിൽ 38 ഡിഗ്രിക്ക്​ മുകളിൽ കാണുന്ന പക്ഷം പി.സി.ആർ പരിശോധന നിർബന്ധമായിരിക്കുമെന്ന്​ ഒമാൻ വിമാനത്താവള കമ്പനി ഒാർമിപ്പിച്ചു. പനി ബാധിതരെ കണ്ടെത്താനാണ്​ തെർമൽ സ്​കാനിങ്​ നടത്തുന്നത്​. പി.സി.ആർ വേണ്ടവർക്ക്​ മസ്​കത്ത്​, സലാല വിമാനത്താവളങ്ങളുടെ ഭാഗമായി തന്നെ അതിന്​ സൗകര്യങ്ങളുണ്ടെന്നും യാത്രക്കാർക്കായുള്ള പുതുക്കിയ മാർഗ നിർദേശത്തിൽ വിമാനത്താവള കമ്പനി അറിയിച്ചു.

മസ്​കത്ത്​ വിമാനത്താവളത്തിലെ പി5 പാർക്കിങ്​ കേന്ദ്രത്തിലും സലാല വിമാനത്താവളത്തിൽ കാർഗോ ടെർമിനലിലുമാണ്​ പി.സി.ആർ പരിശോധനക്ക്​ സൗകര്യം ഒരുക്കിയിരിക്കുന്നത്​. 19 റിയാലാണ്​ ഫീസ്​. 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകും. https://covid19.emushrif.om എന്ന വെബ്​സൈറ്റിൽ പരിശോധനാഫലം ഒാൺലൈനായി ലഭിക്കും.

സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്തിന്​ പുറത്തുപോകാൻ മുൻകൂർ അനുമതി ആവശ്യമില്ലെങ്കിലും യാത്ര ചെയ്യുന്ന രാജ്യത്തെ കൊവിഡ്​ ചികിത്സാ ചെലവിനായുള്ള ഇൻഷുറൻസ്​ പരിരക്ഷ ഉണ്ടാകണമെന്ന്​ വിമാനത്താവള കമ്പനി അറിയിച്ചു. ആരോഗ്യ-സുരക്ഷാ നടപടി പാലിക്കുന്നതി​െൻറ ഭാഗമായുള്ള കാത്തിരിപ്പ്​ ഒഴിവാക്കാൻ സാധ്യമെങ്കിൽ ഒാൺലൈൻ ചെക്ക്​ ഇൻ അടക്കം കാര്യങ്ങൾ ചെയ്യണം.

വിമാനം പുറപ്പെടുന്നതിന്​ മൂന്ന്​ മുതൽ നാല്​ മണിക്കൂർ മുമ്പുവരെ വിമാനത്താവളത്തിൽ എത്തണം. യാത്ര പുറപ്പെടുന്ന രാജ്യത്തേക്കുള്ള കൊവിഡ്​ പ്രോ​േട്ടാക്കോളുകളെ കുറിച്ച്​ ധാരണ വേണം. രോഗലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ യാത്ര ചെയ്യരുത്​. യാത്രക്കാരെ മാത്രമായിരിക്കും വിമാന ടെർമിനലിന്​ ഉൾവശത്തേക്ക്​ പ്രവേശിപ്പിക്കുക.

ഭിന്നശേഷിക്കാർക്ക്​ ഒപ്പം മാത്രമാണ്​ സഹായിയായി ആളെ പ്രവേശിപ്പിക്കുക. വിമാനത്താവളത്തിലും യാത്രയിലും മുഴുവൻ സമയം മുഖാവരണം ധരിച്ചിരിക്കണം. നാലു മണിക്കൂർ കൂടു​േമ്പാൾ മുഖാവരണം മാറ്റണം. വിമാനത്താവള ടെർമിനലിൽ ഒന്നര മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം. ചെക്ക് ഇൻ നടപടിയിലും സുരക്ഷാ പരിശോധനയിലും ഫോൺ അല്ലെങ്കിൽ മറ്റു സാധനങ്ങൾ കൈകളിൽ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു. കൈകൾ ഇടക്കിടെ കഴുകുന്നത്​ അടക്കം ആരോഗ്യ സുരക്ഷാ നടപടികളും പാലിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.