1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2022

സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ പാ​സ്പോ​ർ​ട്ടു​ക​ളി​ൽ വി​സ സ്റ്റാ​മ്പി​ങ് നി​ർ​ത്തു​ന്ന​ത് റെ​സി​ഡ​ന്‍റ്​ കാ​ർ​ഡി​ന്​ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ക്കും. പാ​സ്പോ​ർ​ട്ടു​ക​ളി​ൽ വി​സ സ്റ്റാ​മ്പ് ചെ​യ്യാ​ത്ത​ത് യാ​ത്ര​യെ ഒ​രു​വി​ധ​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് ഒ​മാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, താ​മ​സ​രേ​ഖ സം​ബ​ന്ധ​മാ​യ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഒ​മാ​ൻ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന റെ​സി​ഡ​ന്‍റ് കാ​ർ​ഡു​ക​ൾ മ​തി​യാ​വു​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. വി​സ ഓ​ൺ​ലൈ​നി​ലൂ​ടെ ആ​ക്കു​ക വ​ഴി താ​മ​സ​രേ​ഖ​ക​ൾ പു​തു​ക്കു​ന്ന​ത് എ​ളു​പ്പ​മാ​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പാ​സ്പോ​ർ​ട്ടി​ൽ വി​സ സ്റ്റാ​മ്പ് ചെ​യ്യാ​തി​രി​ക്കു​ന്ന​തു​കൊ​ണ്ട് ഒ​മാ​നി​ൽ യാ​തൊ​രു പ്ര​യാ​സ​വും ഉ​ണ്ടാ​വാ​നി​ട​യി​ല്ലെ​ങ്കി​ലും ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഒ​മാ​നി​ലേ​ക്കു വ​രു​ന്ന​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​വു​മോ എ​ന്ന്​ ചി​ല പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. വി​സ​യി​ലും പാ​സ്പോ​ർ​ട്ടി​ലു​മൊ​ക്കെ​യു​ണ്ടാ​വു​ന്ന ചെ​റി​യ പി​ഴ​വു​ക​ൾ​പോ​ലും പ​ർ​വ​തീ​ക​രി​ച്ച് യാ​ത്ര മു​ട​ക്കു​ന്ന​ സംഭവങ്ങൾ ഇന്ത്യൻ വിമാനത്താവളങ്ങളിൽ അസാധാരണമല്ല.

ഇ​നി യാ​ത്ര​ക​ൾ​ക്കും മ​റ്റും റെ​സി​ഡ​ൻ​റ് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​വു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. ഇ​ന്ത്യ​യി​ൽ​നി​ന്നും മ​റ്റും റെ​സി​ഡ​ൻ​റ് കാ​ർ​ഡു​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യോ കാ​ണാ​താ​വു​ക​യോ ചെ​യ്താ​ൻ യാ​ത്ര മു​ട​ങ്ങു​ക​യും പു​തി​യ കാ​ർ​ഡു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ടി​വ​രും.

അ​തി​നാ​ൽ റെ​സി​ഡ​ൻ​റ് കാ​ർ​ഡു​ക​ൾ​ക്ക് ഇ​നി പ്രാ​ധാ​ന്യം വ​ർ​ധി​ക്കു​ന്ന​താ​യും ഇ​ന്ത്യ​യി​ലേ​ക്കും മ​റ്റും യാ​ത്ര ചെ​യ്യു​മ്പോ​ൾ റെ​സി​ഡ​ൻ​റ് കാ​ർ​ഡു​ക​ൾ കൈ​യി​ൽ ക​രു​തു​ക​യും അ​വ സൂ​ക്ഷി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും മ​റ്റും മു​ന്ന​റി​യി​പ്പ് ന​ൽകുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.