
സ്വന്തം ലേഖകൻ: ഒമാനിലേക്ക് വരുന്ന വിമാന യാത്രക്കാരുടെ കൈവശം പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. യാത്രക്കാരുടെ കൈവശം ആേരാഗ്യ ഇൻഷൂറൻസ് നിർബന്ധമായും ഉണ്ടായിരിക്കണം. വിമാനത്താവളത്തിലെ പി.സി.ആർ പരിശോധനയും ഏഴ് ദിവസത്തെ ക്വാറൈൻറൻ കഴിഞ്ഞാലുള്ള പരിശോധനയുമടക്കം നിബന്ധനകൾ നിലനിൽക്കും.
കര അതിർത്തി വഴി വരുന്നവരുടെ കൈവശം പി.സി.ആർ പരിശോധനാ ഫലം വേണമെന്നതിന് മാറ്റമില്ല. എന്നാൽ പി.സി.ആർ പരിശോധനാ ഫലം നൽകിയാലേ യാത്ര അനുവദിക്കൂവെന്ന നിബന്ധന ചില വിമാന കമ്പനികൾക്ക് ഉണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഒക്ടോബർ പകുതി മുതൽ ഒമാനിലെ രോഗബാധയും മരണനിരക്കും കുറഞ്ഞുവരുകയാണ്. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.
ജനങ്ങൾ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കുന്നതിനാലാണ് രോഗവ്യാപനവും മരണവും കുറഞ്ഞുവരുന്നത്. വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിനാൽ ജീവിതം സാധാരണ രീതിയിലേക്ക് മടങ്ങിയെന്ന് കരുതരുത്. വൈറസ് അതിെൻറ എല്ലാ വിധ തീവ്രതയോടെയും നിലനിൽക്കുന്നുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗ വ്യാപനം വീണ്ടും ഉണ്ടാകും.
വീണ്ടും ഒരു ലോക്ഡൗണിനുള്ള സാഹചര്യം ഉണ്ടാകരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മസ്ജിദുകളിലെ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കിയതായും ഡോ. അൽ സഇൗദി പറഞ്ഞു. 12 വയസിൽ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവർക്കും ഇനി പ്രാർഥനക്ക് പള്ളിയിൽ പ്രവേശിക്കാം. എന്നാൽ മതിയായ ആരോഗ്യ മുൻ കരുതൽ നടപടികൾ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
ഫൈസർ കോവിഡ് വാക്സിൻ ഇൗവർഷം അവസാനം തന്നെ എത്തുമെന്നാണ് കരുതുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്ന് എത്തുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. കുറഞ്ഞ അളവിൽ മാത്രമാണ് വാക്സിൻ ആദ്യം ലഭ്യമാവുകയുള്ളൂ. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, പ്രമേഹം, ഗുരുതര രോഗങ്ങളുള്ളവർ, മുൻനിര പ്രതിരോധ പ്രവർത്തകർ, കോവിഡ് ഡിപ്പാർട്ട്മെൻറുകളിൽ ജോലിചെയ്യുന്നവർ എന്നിങ്ങനെ മുൻഗണനാ പട്ടികയിലുള്ളവർക്ക് ആയിരിക്കും ആദ്യഘട്ടത്തിൽ വാക്സിനേഷൻ നൽകുക.
ഇൗ വിഭാഗത്തിൽപെടുന്ന 60 ശതമാനം പേർക്ക് വാക്സിനേഷൻ നൽകുകയാണ് ലക്ഷ്യം. രണ്ട് ഡോസ് വീതം സൗജന്യമായാണ് നൽകുക. ഒമാനിൽ നവജാത ശിശുക്കൾക്ക് മാത്രമാണ് വാക്സിനേഷൻ നിർബന്ധം. അതിനാൽ, കോവിഡ് വാക്സിനേഷൻ എടുക്കണമെന്നതും നിർബന്ധമായിരിക്കില്ല. ഒാരോ വ്യക്തികൾക്കും ഇതുസംബന്ധിച്ച് തീരുമാനമെടുക്കാം. എല്ലാ ഗവർണറേറ്റുകളിലും വാക്സിൻ വിതരണത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും ആരോഗ്യമന്ത്രി അറിയിച്ചു.
ഫൈസർ കോവിഡ് വാക്സിൻ ഉപയോഗിച്ചതുവഴി മരണങ്ങൾ സംഭവിച്ചതിന് തെളിവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്സിൻ ഉപയോഗം സംബന്ധിച്ച് സമൂഹത്തിൽ ആത്മവിശ്വാസം വളർത്തുന്നതിൽ മാധ്യമങ്ങൾക്ക് പങ്കാളിത്തമുണ്ട്. വാക്സിൻ ഉപയോഗം മൂലമുള്ള മരണങ്ങൾ സംബന്ധിച്ച് ഒൗദ്യോഗിക മാധ്യമങ്ങളിലൂടെയല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
മറ്റു മരുന്നുകൾക്ക് ഉള്ളതുപോലുള്ള പാർശ്വഫലങ്ങൾ മാത്രമാണ് ഫൈസർ കോവിഡ് വാക്സിനും ഉള്ളത്. പുറത്ത് പരിശോധനകൾക്കും മറ്റും പോകുന്ന ഉദ്യോഗസ്ഥർ മാസ്ക് ധരിക്കുകയും പ്രതിരോധ നടപടികൾ പാലിക്കുകയും വേണം. ഇങ്ങനെ പ്രതിരോധ നടപടികൾ പാലിക്കാത്ത സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം പ്രോേട്ടാകോൾ പാലിക്കാത്ത പരിപാടികൾ റിപ്പോർട്ട് ചെയ്യരുതെന്ന് ഇൻഫർമേഷൻ മന്ത്രി മാധ്യമങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
നേരത്തേയുണ്ടായതുപോലെ ആരോഗ്യ മേഖല സ്തംഭനാവസ്ഥയിലാകുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാവരും ആരോഗ്യ മന്ത്രാലയത്തിെൻറ നടപടികളുമായി സഹകരിക്കണം. പകർച്ചവ്യാധി സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ സ്കൂളുകളിലും കോളജുകളിലും ക്ലാസുകൾ പൂർണാർഥത്തിൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുകയുള്ളൂവെന്നും ഡോ. അൽ സഇൗദി പറഞ്ഞു.
ഇന്ത്യക്കാർ അടക്കം 103 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഒമാനിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് പാസ്പോർട്ട് ആൻഡ് റെസിഡൻറ്സ് വിഭാഗം അസി.ഡയറക്ടർ ജനറൽ കേണൽ അലി ബിൻ ഹമ്മദ് അൽ സുലൈമാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിസ രഹിത പ്രവേശനം കർശന നിബന്ധനകളോടെയാകും നടപ്പാക്കുക.
ആരോഗ്യ ഇൻഷുറൻസ്, സ്ഥിരീകരിച്ച ഹോട്ടൽ താമസ രേഖ, റിേട്ടൺ ടിക്കറ്റ് എന്നിവ കൈവശം ഉണ്ടാകണം. പത്തു ദിവസമായിരിക്കും രാജ്യത്ത് തങ്ങാൻ അനുമതിയുണ്ടാവുക. കൂടുതൽ ദിവസം തങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും അധികമായി തങ്ങിയ ഒാരോ ദിവസവും 10 റിയാൽ എന്ന കണക്കിൽ പിഴ ഇൗടാക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല