1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2021

സ്വന്തം ലേഖകൻ: മാലിന്യം കളയുന്നതിനായി കനം കുറഞ്ഞ പ്ലാസ്​റ്റിക്​ ബാഗുകൾ ഉപയോഗിക്കാം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്​റ്റിക്​ബാഗുകളുടെ വിലക്കി​െൻറ ആദ്യഘട്ടത്തിൽ മാലിന്യ കളയുന്നതിന്​ ഉപയോഗിക്കുന്നവക്ക്​ ഇളവ്​ നൽകിയതായി ഒമാൻ പരിസ്​ഥിതി അതോറിറ്റി അറിയിച്ചു.

കാർഷിക മേഖലയിൽ വിത്തുകൾ മുളപ്പിക്കാൻ ഉപയോഗിക്കുന്ന ബാഗുകൾ, കമേഴ്​സ്യൽ സെൻററുകളിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമായുള്ള ബാഗുകൾ, കമേഴ്​സ്യൽ സെൻററുകളിൽ മീനും ഇറച്ചിയും നൽകാൻ ഉപയോഗിക്കുന്ന ബാഗുകൾ, ബ്രെഡ്​ പാക്ക്​ ചെയ്യാൻ ഉപയോഗിക്കുന്ന ബാഗുകൾ തുടങ്ങിയവക്കും ആദ്യ ഘട്ട വിലക്കിൽ നിന്ന്​ ഇളവ്​ നൽകിയിട്ടുണ്ടെന്ന്​ ഒമാൻ പരിസ്​ഥിതി അതോറിറ്റി പ്രസ്​താവനയിൽ അറിയിച്ചു.

ഈ ഇളവുകൾ തൽക്കാലത്തേക്ക്​ മാത്രമാണ്. ഇളവ്​ നീക്കിയതായ അറിയിപ്പ്​ ലഭിക്കു​േമ്പാൾ മുകളിൽ പറഞ്ഞ ആവശ്യങ്ങൾക്ക്​ പേപ്പർ, കാർഡ്​ബോർഡ്​ അല്ലെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള ബദൽ ബാഗുകൾ ഉപയോഗിക്കണം.

കനം കുറഞ്ഞ ഒറ്റത്തവണ തവണ ഉപയോഗിക്കാവുന്ന പ്ലാസ്​റ്റിക്​ ബാഗുകൾക്ക്​ ഒപ്പം ദ്രവിക്കു​േമ്പാൾ പരിസ്​ഥിതിക്ക്​ ദോഷം വരുന്ന രാസവസ്​തുക്കൾ ഉണ്ടാകുന്ന എല്ലാത്തരം ബാഗുകൾക്കും വിലക്ക്​ ബാധകമാണെന്ന്​ പരിസ്​ഥിതി അതോറിറ്റി അറിയിച്ചു. പേപ്പർ-കാർട്ടൺ ബാഗുകൾ, കാൻവാസ്​ ബാഗ്​, കോട്ടൺ ബാഗ്​, നോൺ വൂവൺ ബാഗുകൾ എന്നിവ ബദലായി ഉപയോഗിക്കാവുന്നതാണ്​. ഇവയെല്ലാം വിപണിയിൽ സുലഭമായി ലഭ്യമാണെന്നും പരിസ്​ഥിതി അതോറിറ്റി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.