1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2022

സ്വന്തം ലേഖകൻ: ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഒമാൻ വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തപാൽ ഔട്ട്‌ലെറ്റുകളിൽ അറ്റസ്റ്റേഷൻ സേവനങ്ങൾ തുടങ്ങുന്നു. ആദ്യം മസ്കറ്റ് ഗവേർണറേറ്റിൽ ആയിരിക്കും നടപ്പിലാക്കുന്നത്. എയർപോർട്ട് ഹൈറ്റിലുള്ള ഒമാൻ പോസ്റ്റ് ആസ്ഥാനത്താണ് അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുക. എല്ലാ ഗവർണേറ്റുകളിലേയും തപാൽ ശാഖകളിലേക്കും ക്രമേണ സേവനം വ്യാപിപ്പിക്കാൻ ആണ് പദ്ധതി.

മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, കോർപറേറ്റ് പ്രോജക്ട് പ്ലാനുകളുടെ സർട്ടിഫിക്കറ്റുകൾ, മരണ സർട്ടിഫിക്കറ്റുകൾ എന്നിക്കാണ് അറ്റസ്റ്റേഷൻ സേവനങ്ങൾ വേണ്ടത്. അറ്റസ്റ്റേഷൻ ഓഫിസിൽ എത്തിപ്പെടാനും കാര്യങ്ങൾ നടക്കാനും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. സ്വദേശികളുടെയും, വിദേശികളുടേയും ബുദ്ധിമുട്ട് അധികൃതർ മനസിലാക്കിയാണ് ഇത്തരത്തിലൊരു പുതിയ തീരുമാനത്തിൽ എത്തിയിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയം സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ സാക്ഷ്യപ്പെടുത്തൽ ഒമാൻ പോസ്റ്റ് വഴി ചെയ്യാൻ സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ നാസർ അൽ-വാഹൈബി പറഞ്ഞു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ദൂരെ സ്ഥലങ്ങളിൽ നിന്നും യാത്ര ചെയ്ത് പലരും ബുദ്ധിമുട്ടിയാണ് ആവശ്യങ്ങൾക്കായി എത്തിയിരുന്നത്. മലയാളികൾ അടക്കമുള്ള പലരും രേഖകൾ അറ്റസ്റ്റേഷൻ ചെയ്യാൻ പോകുന്നത് ഒരു ചടങ്ങ് തന്നെയാണ്. പലരും ഈ ഭാഗത്തേക്ക് പോകുന്ന ടാക്സിക്കാരുടെ കെെവശം ഏൽപ്പിക്കും.

ഇത്തരം ഡോക്യുമെന്റഷൻ നടത്തുന്ന ഏജന്റുമാരുടെ കെകെവശം നൽകിയാലും ഒരു വലിയ തുക നൽകേണ്ടിവരും. അറ്റസ്റ്റേഷൻ ചാർജുകൾക്കുപുറമെ സഹായം ചെയ്യുന്നവർക്ക് എല്ലാം പണം നൽകണം. എന്നാൽ ഇതിനെല്ലാം പരിഹാരം ആയി വരുകയാണ്. മറ്റു ഗവർണറേറ്റുകളിൽകൂടി അറ്റസ്റ്റേഷൻ സേവനങ്ങൾ വരുന്നതോട് കൂടി വലിയൊരു പ്രശ്നത്തിന് പരിഹാരം ആകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.