1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2022

സ്വന്തം ലേഖകൻ: ഒമാനിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. ‘ദമാനി’എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ഒമാനി മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. വലീദ് അൽ സദ്ജലി അറിയിച്ചു. ഒമാൻ ഹെൽത്ത് എക്സിബിഷനും കോൺഫറൻസും സംബന്ധിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഒമാനിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗത്തിലുള്ള സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്തി ഘട്ടംഘട്ടമായി പദ്ധതി ആവിഷ്‌കരിക്കും. പദ്ധതി പ്രകാരം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഒമാനിലേക്കുള്ള വിനോദസഞ്ചാരികളെയും സന്ദർശകരെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരും.

രാജ്യത്തെ ഇൻഷുറൻസ് വ്യവസായത്തിലെ അതിവേഗം വളരുന്ന വിഭാഗങ്ങളിലൊന്നാണ് ആരോഗ്യ ഇൻഷുറൻസ്. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷൂറൻസിന് മന്ത്രിസഭ കൗൺസിൽ നേരത്തെതന്നെ അംഗീകാരം നൽകിയിരുന്നു. തൊഴിൽ നിയമ പ്രകാരമുള്ള ആരോഗ്യ പരിരക്ഷ എല്ലാ ആളുകൾക്കും ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.