
സ്വന്തം ലേഖകൻ: സർക്കാർ വകുപ്പുകളിൽ ജോലിചെയ്യുന്ന പ്രവാസികളുടെ സൗജന്യ ചികിത്സ സംബന്ധിച്ച നിയമത്തിൽ മാറ്റം. സൗജന്യ ചികിത്സയിൽനിന്ന് ഒഴിവാക്കിയ രോഗങ്ങളുടെയും ശസ്ത്രക്രിയകളുടെയും പുതുക്കിയ പട്ടിക തൊഴിൽ മന്ത്രി ഞായറാഴ്ച പുറത്തിറക്കി. മുഴുവൻ സമയ ജീവനക്കാർക്കും കരാർ ജീവനക്കാർക്കും ഇത് ബാധകമാണെന്ന് സൗജന്യ ചികിത്സ സംബന്ധിച്ച സിവിൽ സർവിസസ് നിയമത്തിെൻറ ചട്ടം ഭേദഗതി ചെയ്തുള്ള ഉത്തരവിൽ പറയുന്നു. നിരവധി രോഗങ്ങൾ പുതിയ പട്ടികയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ഹൃദയത്തിെൻറ എല്ലാതരം രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനയും തെറാപ്യൂട്ടിക്ക് കത്തീറ്റർ ചികിത്സയും, ഹൃദയ ശസ്ത്രക്രിയ, ലങ്സ് ഫൈബ്രോസിസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, മുഖക്കുരു, അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ് ഒാർഡർ, സ്കിസോഫ്രീനിയ, അൾൈഷമേഴ്സ്, മെറ്റബോളിക്ക് രോഗങ്ങൾ, എല്ലാ ഡെൻറൽ സേവനങ്ങളും ചികിത്സയും എന്നിവ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നേരത്തേ അവയവദാനം, ഹൃദയ ശസ്ത്രക്രിയ, കാൻസറസ് ട്യൂമർ, എല്ലാതരം ഹെപ്പറ്റൈറ്റിസ് തുടങ്ങി 11 ഇനം രോഗങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്.
സൗജന്യമായി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയ മരുന്നുകളുടെ പട്ടികയും പുതുക്കിയിട്ടുണ്ട്. വാതരോഗം, സൊറിയാസിസ്, ആസ്ത്മ, റെറ്റിനോപ്പതി, ഇൻസുലിൻ പോലുള്ള പ്രമേഹ മരുന്നുകൾ, വൃക്ക തകരാർ ആയവർക്ക് ഡയാലിസിസിന് മുമ്പുള്ള മരുന്നുകൾ, മോേട്ടാർ നെർവ് ചികിത്സക്കായുള്ള ബോട്ടുലിനം മരുന്ന് എന്നിവ ഇനി സൗജന്യമായി ലഭിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല