
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽനിന്ന് ഒമാനിലെത്തുന്ന എല്ലാ സഞ്ചാരികൾക്കും ക്വാറൻറീനും ബ്രേസ്ലെറ്റും നിർന്ധം. ഏഴ് ദിവസമോ അതിൽ കുറവ് ദിവസത്തേക്കോ ഒമാനിലെത്തുന്നവരും ബ്രേസ്ലെറ്റ് ധരിക്കുകയും താമസസ്ഥലത്ത് സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. കുറഞ്ഞ ദിവസങ്ങളിലേക്ക് ഒമാനിൽ വരുന്നവർക്ക് നേരത്തേ ക്വാറൻറീൻ ഒഴിവാക്കി നൽകിയിരുന്നു. എന്നാൽ, കൊവിഡിെൻറ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിബന്ധന ഏർപ്പെടുത്തിയത്.
ഒന്നുകിൽ യാത്രകൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തുകയോ അല്ലെങ്കിൽ കർശന നിബന്ധന ഏർപ്പെടുത്തുകയോ ആണ് വഴി. ഇൗ സാഹചര്യത്തിൽ വേണം, എല്ലാ യാത്രക്കാർക്കും ക്വാറൻറീൻ നിർബന്ധമാക്കിയതിനെ കാണാനെന്നും വിമാന കമ്പനികളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. അഞ്ച്, ആറ് ദിവസം െഎസൊലേഷനിൽ ചെലവഴിച്ച് മടങ്ങുകയാണ് കുറഞ്ഞ ദിവസത്തേക്ക് വരുന്നവർക്കുള്ള വഴി.
ഒറ്റത്തവണ ഉപയോഗിക്കുന്നതിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ഒമാനിൽ വെള്ളിയാഴ്ച മുതൽ നിലവിൽ വരും. നാളെ മുതൽ ഇത്തരം ബാഗുകൾ ഉപയോഗിക്കുന്ന വ്യാപാരസ്ഥാപനങ്ങളും മറ്റും പിടിക്കപ്പെട്ടാൽ 100 റിയാൽ മുതൽ 2000 റിയാൽ വരെ പിഴയും നൽകേണ്ടി വരും. ഇത്തരം ബാഗുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ കടുത്ത പിഴയാണ് നൽേകണ്ടിവരുക.
40 മൈക്രോൺസിൽ താഴെ കനമുള്ള ബാഗുകൾക്കാണ് നിരോധനം ബാധകം. ഹൈപ്പർമാർക്കറ്റുകളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും കഫ്റ്റീരിയകളുമാണ് തൂക്കം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്.ഹൈപ്പർ മാർക്കറ്റുകളിെലല്ലാം കട്ടികൂടിയവ എത്തിക്കഴിഞ്ഞു. ചില ഹൈപ്പർ മാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും നേരത്തേ ഇവ ഉപയോഗിക്കാനും തുടങ്ങി.
നിേരാധനം നാളെ മുതൽ നടപ്പാകുമെങ്കിലും ചെറുകിട കടകൾക്കും ഹോട്ടലുകൾക്കും ഇതുസംബന്ധമായ വ്യക്തമായ ധാരണയില്ല. ഒന്നാം തീയതി മുതൽ നിരോധമുണ്ടെന്ന് അറിയാമെങ്കിലും നിരോധനം നിലവിലില്ലാത്ത ബാഗുകളെ പറ്റിയാണ് വ്യക്തമായ ധാരണയില്ലാത്തത്. ബാഗിെൻറ കട്ടിയെ കുറിച്ചും ധാരണയില്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവരും നിരവധിയാണ്. ഉപവിതരണക്കാരാണ് ഹോട്ടലുകൾക്കും കഫ്റ്റീരിയകൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും ബാഗുകൾ വിതരണം ചെയ്യുന്നത്.
പുതിയ സ്റ്റോക് ലഭിക്കാത്തതിനാൽ ഇവർക്കും ഇതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. ചെറുകിട സ്ഥാപനങ്ങൾ ഉപവിതരണക്കാരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും പുതിയ രൂപത്തിലുള്ള ബാഗുകൾ ലഭ്യമായിട്ടില്ലെന്നാണ് മറുപടി ലഭിക്കുന്നത്.പുതിയ ബാഗുകൾ മാർക്കറ്റിൽ ലഭ്യമല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി റസ്റ്റോറന്റ് നടത്തിപ്പുകാർ പറയുന്നു. പുതിയ രീതിയിലുള്ള ബാഗുകൾ ലഭ്യമായിട്ടില്ലെന്നാണ് വിതരണക്കാരുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല