1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2021

സ്വന്തം ലേഖകൻ: ഒമാനിൽ ക്വാറ​ൈൻറൻ നിയമങ്ങളിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന അധികൃതരെ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. വിദേശത്ത്​ നിന്ന്​ എത്തുന്നവർക്ക്​ നിർബന്ധിത ക്വാറ​ൈൻറൻ അവസാനിപ്പിക്കാൻ പിസിആർ പരിശോധന നിർബന്ധമാക്കുകയാണ്​ ചെയ്​തത്​. ഏഴ്​ ദിവസമാണ്​ ക്വാറ​ൈൻറൻ കാലാവധി.

എട്ടാമത്തെ ദിവസം പിസിആർ പരിശോധന നടത്തി നെഗറ്റീവ്​ ആണെങ്കിൽ ആശുപത്രിയിലെത്തി ട്രാക്കിങ്​ ബ്രേസ്​ലെറ്റ്​ അഴിച്ച്​ ​ ക്വാറ​ൈൻറൻ അവസാനിപ്പിക്കാവുന്നതാണ്​. നേരത്തേ 14 ദിവസത്തെ ക്വാറ​ൈൻറന്​ ശേഷം പിസിആർ പരിശോധനയില്ലാതെ പുറത്തിറങ്ങാൻ സാധിക്കുമായിരുന്നു. ഇൗ സൗകര്യമാണ്​ ഒഴിവാക്കിയതെന്ന്​ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്​ഥൻ പറഞ്ഞു. വൈറസ്​ വാഹകർ അല്ലെന്ന്​ ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായാണ്​ ക്വാറ​ൈൻറൻ അവസാനിപ്പിക്കാൻ പിസിആർ നിർബന്ധമാക്കിയത്​.

എട്ടാമത്തെ ദിവസം പരിശോധന നടത്തുന്നവർ പോസിറ്റീവ്​ ആണെന്ന്​ കാണുന്ന പക്ഷം പത്ത്​ ദിവസം കൂടി ​െഎസോലേഷനിൽ ഇരിക്കണം. പത്ത്​ ദിവസത്തിന്​ ശേഷം ആശുപത്രിയിലെത്തി പിസിആർ പരിശോധനയില്ലാതെ ട്രാക്കിങ്​ ബ്രേസ്​ലെറ്റ്​ അഴിച്ച്​ ​െഎസോലേഷൻ അവസാനിപ്പിക്കാം​. ക്വാറ​ൈൻറനുമായി ബന്ധപ്പെട്ട മറ്റ്​ നിയമങ്ങളിൽ മാറ്റങ്ങളില്ല.

യാത്രക്കാരുടെ കൈവശം ഒമാനിൽ എത്തുന്നതിന്​ 72 മണിക്കൂർ മു​െമ്പടുത്ത പിസിആർ പരിശോധനാഫലം ഉണ്ടാകണം. വിമാനത്താവളത്തിലും പിസിആർ പരിശോധനക്ക്​ വിധേയമാകണം. യാത്രക്കാർ കുറഞ്ഞത്​ എട്ട്​ ദിവസമെങ്കിലും ഒമാനിൽ തങ്ങുകയും വേണം. ട്രാക്കിങ്​ ബ്രേസ്​ലെറ്റ്​ സ്വയം അഴിച്ചുമാറ്റുന്നത്​ ശിക്ഷാർഹമാണ്​. ആയിരം റിയാൽ വരെയാണ്​ ഇതിന്​ പിഴ ചുമത്തുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.