1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2020

സ്വന്തം ലേഖകൻ: മസ്​കത്ത്​ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർ സുപ്രീം കമ്മിറ്റി നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കാൻ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന്​ വിമാനത്താവള അധികൃതർ അറിയിച്ചു. ബോധവത്​കരണ കാമ്പയിനുകളുടെ ഫലമായി വിമാനത്താവളത്തി​െൻറ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ സാധിച്ചിട്ടുണ്ട്​.

ഒമാനിലേക്ക്​ വരുന്ന യാത്രക്കാർ രജിസ്​ട്രേഷനും പി.സി.ആർ പരിശോധനയുടെ ബുക്കിങ്ങും നേരത്തേ നടത്തണമെന്ന്​ വിമാനത്താവള കമ്പനി ഒാർമിപ്പിച്ചു. വിമാനത്താവള കൗണ്ടറുകളിലെ തിരക്ക്​ ഒഴിവാക്കുന്നതിനായാണ്​ നിർദേശം. https://covid19.moh.gov.om/#/traveler-reg എന്ന വെബ്​സൈറ്റ്​ ലിങ്ക്​ വഴിയാണ്​ യാത്രക്കാരുടെ രജിസ്​ട്രേഷൻ നടത്തേണ്ടത്​.

ഒാൺലൈനായി പണമയക്കാനും ഇതുവഴി സാധിക്കും. Tarassud+, HMushrif എന്നീ ആപ്പുകൾ ഫോണിൽ ഡൗൺലോഡ്​ ചെയ്​തിരിക്കുകയും വേണം. ഇമിഗ്രേഷന്​ മുമ്പായാണ്​ പി.സി.ആർ പരിശോധന നടപടികൾ പൂർത്തീകരിക്കുന്നത്​. പരിശോധനക്ക്​ 19 റിയാലും ക്വാറൻറീൻ നിരീക്ഷണത്തിനുള്ള ബ്രേസ്​ലെറ്റിന്​ ആറു​ റിയാലുമാണ്​ ഇൗടാക്കിവരുന്നത്​.ഒാൺലൈനായി പണമടക്കാത്തവർക്ക്​ കാർഡ്​ ഉപയോഗിച്ചും പണമായും അടക്കാനുള്ള സൗകര്യം ലഭ്യമാണ്​.

അതിർത്തികളിൽ പി.സി.ആർ പരിശോധനക്ക്​ സൗകര്യമൊരുക്കുന്നതു സംബന്ധിച്ച്​ ധാരണപത്രം ഒപ്പുവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയം, ഒമാൻ എയർപോർട്​സ്​, സപ്ലൈ ഇൻറർനാഷനൽ കമ്പനി എന്നിവയാണ്​ ധാരണപത്രം ഒപ്പുവെച്ചത്​.

ഒമാനിൽ എത്തുന്നവരുടെ രജിസ്​ട്രേഷൻ, ഡിജിറ്റൽ ബ്രേസ്​ലെറ്റ്​ തുടങ്ങിയ കാര്യങ്ങളിൽ ആരോഗ്യ മന്ത്രാലയവും മെഡിക്കൽ മുഷ്​രിഫ്​ കമ്പനിയും നേരത്തേ ധാരണപത്രത്തിൽ ഒപ്പുവെച്ചിരുന്നു. പി.സി.ആർ പരിശോധനക്ക്​ മസ്​കത്ത്​, സലാല വിമാനത്താവളങ്ങളിൽ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്​.

മസ്കത്തിൽ വിമാനത്താവളത്തിൽ ഒരുക്കിയ ഡ്രൈവ്​ ത്രൂ കോവിഡ്​ പരിശോധന സംവിധാനം സൗകര്യപ്രദമാകുന്നു. വിമാനത്താവളങ്ങളുടെ പാർക്കിങ്​ കേന്ദ്രത്തിലാണ്​ ഡ്രൈവ്​ ത്രൂ പരിശോധന ബൂത്തുകൾ ഒരുക്കിയത്​. ആശുപത്രികളിലും ക്ലിനിക്കുകളിലും പോയി ക്യൂ നിൽക്കാതെ സ്വന്തം വാഹനങ്ങളിലിരുന്ന്​ ഇവിടെ കോവിഡ്​ പരിശോധനക്ക്​ സാമ്പിളുകൾ നൽകാൻ സാധിക്കും.

https://covid19.moh.gov.om/#/ob-drivethru എന്ന വെബ്​സൈറ്റ്​ വഴി മുൻകൂർ ബുക്ക്​ ചെയ്​ത ശേഷമാണ്​ പരിശോധനക്കായി എത്തേണ്ടത്​. 19 റിയാലാണ്​ പരിശോധനക്ക്​ നിരക്ക്​. പരിശോധനഫലം 24 മണിക്കൂറിനുള്ളിൽ എസ്​.എം.എസ്​/ ഇ-​െമയിൽ ആയി ലഭിക്കുകയും ചെയ്യും. മസ്​കത്ത്​ വിമാനത്താവളത്തിൽ പി5 പാർക്കിങ്ങിലാണ്​ പരിശോധന ബൂത്ത്​.

സലാലയിലും സമാന സംവിധാനമുണ്ട്​. ഒമാനിൽ വന്നിറങ്ങിയ യാത്രക്കാർക്ക്​ ആരോഗ്യ മന്ത്രാലയത്തി​െൻറ അംഗീകാരമുള്ള പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ്​ മസ്​കത്തിലെ ഡ്രൈവ്​ ഇൻ ബൂത്തിൽ എത്തിയാൽ ലഭിക്കും. അഞ്ചു​ റിയാലാണ്​ ഇതിനായി നൽകേണ്ടത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.