1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2022

സ്വന്തം ലേഖകൻ: ഒമാൻ റിയാലിന്റെ വിനിമയം 205 രൂപ എന്ന ഏറ്റവും ഉയർന്ന നിരക്കിലേക്ക് നീങ്ങുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ 204.15 രൂപ എന്ന നിരക്കാണ് കഴിഞ്ഞ ദിവസം ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ വ്യാപാരം അവസാനിച്ചത്. വിനിമയ നിരക്ക് ഇനിയും ഉയരാമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. റിയാലിന്‍റെ വിനിമയ നിരക്ക് 199-200 രൂപയിൽ സ്ഥിരമായി നിൽക്കാനാണ് സാധ്യതയെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നത്.

നിരക്ക് അപ്രതീക്ഷിതമായ ഉയർന്നെങ്കിലും വിനിമയ സ്ഥാപനങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. 200 രൂപയിലെത്തിയപ്പോൾ നിരവധി പേർ നാട്ടിലേക്ക് പണം അയക്കാൻ വേണ്ടി എത്തിയിരുന്നു. 202 എത്തിയപ്പോഴും പണം അയക്കാൻ നിരവധി പേർ എത്തിയിരുന്നു. സ്ക്കൂൾ അവധി ആയതിനാൽ പലരും നാട്ടിലാണ്. നാട്ടിലേക്ക് പോകാൻ വേണ്ടി ഒരുങ്ങുന്നവരാണ് മറ്റു പലരും. പലർക്കും നിരക്ക് വർധന പ്രയോജനപ്പെടുത്താൻ പറ്റിയില്ല. രണ്ട് ദിവസം കഴിഞ്ഞാൽ ശമ്പളം കിട്ടുന്നതോടെ തിരക്ക് വർധിക്കുമെന്നാണ് വിനിമയ സ്ഥാപനങ്ങൾ കണക്കുക്കൂട്ടുന്നത്.

അമേരിക്കൻ ഡോളർ ശക്തമായത് തന്നെയാണ് നിരക്ക് കൂടാൻ കാരണം എന്നാണ് വിലയിരുത്തുന്നത്. ഒരു ഡോളറിന് 78.81 രൂപയാണ് ഇപ്പോഴുള്ള നിരക്ക്. 80 രൂപവരെ എത്തുമെന്നാണ് വിലയിരുത്തുന്നത്. എണ്ണ വില ഉയരുന്നത് അടക്കമുള്ള നിരവധി കാരണങ്ങളാണ് ഡോളർ നിരക്ക് വർധിക്കാൻ കാരണമാകുന്നത്. അമേരിക്കയിൽ പലിശ നിരക്ക് കൂട്ടുന്നതും ഡോളർ ശക്തമാവുന്നതിന്‍റെ ഒരു കാരണമായി എടുത്തു കാരണാൻ സാധിക്കും.

75 ബേസിക് പോയൻറ് പലിശ നിരക്ക് ഉയരാൻ ആണ് സാധ്യത. വിദേശ നിക്ഷേപകർ ഡോളറിലേക്ക് ഇത് മുന്നിൽ കണ്ടുകൊണ്ട് തിരിഞ്ഞിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഓഹരി വിപണിയിൽ വലിയ നിക്ഷേപം ആണ് ഇപ്പോൾ നടക്കുന്നത്. റഷ്യ -യുക്രൈൻ യുദ്ധം വൻ സാമ്പത്തിക പ്രതിസന്ധിയാണ് ലോക രാജ്യങ്ങളിൽ ഉണ്ടാക്കുന്നത്. എണ്ണ വില കുത്തനെ ഉയരുന്നത് ലോക രാജ്യങ്ങളിൽ വില വർധനക്ക് കാരണമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.