1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2023

സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ സ്വ​കാ​ര്യ​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വൈ​കി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ. ഇ​ങ്ങ​നെ ശ​മ്പ​ളം വൈ​കി​പ്പി​ച്ചാ​ൽ ഒ​രു തൊ​ഴി​ലാ​ളി​ക്ക് 100 റി​യാ​ല്‍വീ​തം പ്ര​തി​മാ​സം പി​ഴ ചു​മ​ത്തു​മെ​ന്ന് വേ​ജ​സ് പ്രൊ​ട്ട​ക്ഷ​ൻ (ഡ​ബ്ല്യു.​പി.​എ​സ്) പ്രോ​ഗ്രാം ടീം ​അം​ഗം സെ​യ്ഫ് ബി​ൻ സ​ലേം അ​ൽ സാ​ബി​തി​നെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ക​ഴി​ഞ്ഞ വ​ർ​ഷം വേ​ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13,000 പ​രാ​തി​ക​ളാ​ണ് തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച​ത്. ചി​ല ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം എ​ട്ടു​മാ​സ​ത്തേ​ക്ക് വൈ​കി​പ്പി​ച്ച കേ​സു​ക​ളു​ണ്ട്. നി​യ​മ​മ​നു​സ​രി​ച്ച് എ​ല്ലാ മാ​സ​വും എ​ട്ടാം തീ​യ​തി​ക്ക​കം ജീ​വ​ന​ക്കാ​ര്‍ക്ക് ശ​മ്പ​ളം ന​ല്‍ക​ണം.

തൊ​ഴി​ലു​ട​മ ജീ​വ​ന​ക്കാ​ര​ന് അ​വ​രു​ടെ പ്ര​തി​മാ​സ വേ​ത​നം ന​ൽ​കാ​ൻ കാ​ല​താ​മ​സം വ​രു​ത്തു​ക​യാ​ണെ​ങ്കി​ൽ ഓ​രോ മാ​സ​വും പി​ഴ ഇ​ര​ട്ടി​യാ​ക്കു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ വ​ർ​ഷം 24,000 ലേ​ബ​ർ പ​രാ​തി​ക​ളാ​ണ്​ ല​ഭി​ച്ച​ത്. ഒ​രു നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്ക് ഇ​രു​ക​ക്ഷി​ക​ളു​ടെ​യും സ​മ്മ​ത​ത്തോ​ടെ ശ​മ്പ​ളം വൈ​കി​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ൽ സാ​ബി​ത്​ പ​റ​ഞ്ഞു.

തൊ​ഴി​ലു​ട​മ​ക​ള്‍ ഡ​ബ്ല്യു.​പി.​എ​സ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് നി​ര്‍ബ​ന്ധ​മാ​ണ്. ബാ​ങ്കു​ക​ൾ വ​ഴി​യോ അ​ല്ലെ​ങ്കി​ൽ സേ​വ​നം ന​ൽ​കാ​ൻ അം​ഗീ​കാ​ര​മു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യോ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ന​ൽ​കാ​ൻ ക​മ്പ​നി​ക​ളെ അ​നു​വ​ദി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ശ​മ്പ​ള കൈ​മാ​റ്റ സം​വി​ധാ​ന​മാ​ണ് ഡ​ബ്ല്യു.​പി.​എ​സ്.

പ​ല ക​മ്പ​നി​ക​ളും ഈ ​സം​വി​ധാ​നം ഇ​നി​യും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ഈ ​വ​ർ​ഷം മേ​യോ​ടെ ഡ​ബ്ല്യു.​പി.​എ​സ് വ​ഴി ശ​മ്പ​ളം വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന്​ ക​മ്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. അ​തേ​സ​മ​യം, ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍ക്ക് ആ​ഗ​സ്റ്റി​ല്‍ പേ​മെ​ന്റ് സം​വി​ധാ​നം ശ​രി​യാ​ക്കാ​നാ​​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.