
സ്വന്തം ലേഖകൻ: ഒമാന്‍ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. വിൻഡ്‌സർ കാസിലിൽ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. പ്രഥമ വനിത അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബുസൈദിയ്യയും സുല്‍ത്താനൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ആണ് ഇവര്‍ ഇംഗ്ലണ്ടിലെത്തിയത്.
ഒമാനും യു കെയും തമ്മിലുള്ള വിപുലമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇവരുടെ കൂടിക്കാഴ്ചയിലൂടെ സാധിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പിക്കാന്‍ സുല്‍ത്താന്‍റെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നു. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും.
എലിസബത്ത് രാജ്ഞിയെ കൂടാതെ ഇംഗ്ലണ്ടിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ചാൾസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. പാലസിൽ വെച്ചായിരുന്നു ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്‍റെ കാര്യങ്ങള്‍ ചര്‍ച്ച നടത്തി.
ഒമാന്‍ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, ഒമാനിലെ യുകെ അംബാസഡർ ബിൽ മുറെ, ഒമാൻ അംബാസഡർ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായി എന്നിവര്‍ സുല്‍ത്താനൊപ്പം യോഗത്തില്‍ പങ്കെടുത്തു. സുല്‍ത്താന്‍റെ സന്ദര്‍ശനം രണ്ട് രാജ്യങ്ങളും തമ്മിലുള്ള വിപുലമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും സംയുക്ത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വഴിവെക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല