1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2023

സ്വന്തം ലേഖകൻ: ഒമാനിൽ താത്കാലിക ഡ്രൈവിങ് ലൈസന്‍സ് കാലയളവില്‍ നിയമലംഘനങ്ങള്‍ 12 പോയിന്റുകള്‍ കവിഞ്ഞാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. തുടര്‍ന്ന് സാധാരണ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഡ്രൈവിങ് ടെസ്റ്റ് വീണ്ടും പാസ്സാകണം.

ആറ് പോയിന്റുകള്‍ മറികടന്നില്ലെങ്കില്‍ താത്കാലിക ലൈസന്‍സ് തരം അനുസരിച്ച് സ്ഥിര ലൈസന്‍സ് ആയി നല്‍കും. പോയിന്റുകള്‍ ഏഴിനും 12നും ഇടയിലാണെങ്കില്‍ താത്കാലിക ലൈസന്‍സ് ഒരു വര്‍ഷത്തേക്കാണ് പുതുക്കി നല്‍കുക.

അതേസമയം ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ചൂട് ശക്തമായി തുടരുന്നു. അടുത്ത രണ്ടു ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് ശക്തമായി തുടരും. താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് – വടക്ക് ബാതിന ഗവര്‍ണറേറ്റുകളിലാകും ചൂട് കൂടുതൽ ആയി അനുഭവപ്പെടുന്നത്.

പുറം ജോലിക്കാരായ നിര്‍മാണ തൊഴിലാളികള്‍ വലിയ ബുദ്ധിമുട്ടിലാണ്. ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ മധ്യാഹ്ന വിശ്രമ സമയം പലരും ആവശ്യപ്പെടുന്നുണ്ട്. നേരത്തേ തന്നെ വിശ്രമ സമയം അനുവദിക്കുന്നതിന് വേണ്ടിയുള്ള ആവശ്യം ഉയർന്നിരുന്നു. മൂന്നു മാസത്തെ മധ്യാഹ്ന വിശ്രമ സമയം ജൂണ്‍ ഒന്നു മുതലാണ് കഴിഞ്ഞ വർഷങ്ങളിൽ ആരംഭിച്ചത്. എന്നാൽ ഈ വർഷം അതിന് മുമ്പ് തന്നെ വേണം എന്ന ആവശ്യം ഉയർന്നു വരുന്നത്. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമം നൽകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.