1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2022

സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ മേഖലകളിൽ പൊടിക്കാറ്റ്. കിഴക്കൻ പ്രദേശങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശി. വരുംദിവസങ്ങളിൽ ചൂട് കൂടുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പൊടിക്കാറ്റിനെ തുടർന്ന് വിവിധ എമിറേറ്റുകളിൽ ദൂരക്കാഴ്ച കുറഞ്ഞു. മരുഭൂമിയിൽ നിന്നു മണൽക്കാറ്റ് വീശുന്നുണ്ടെങ്കിലും ഗതാഗതത്തെ ബാധിച്ചില്ല. അന്തരീക്ഷ ഈർപ്പം ഉയരുന്നതിനാൽ രാത്രിയും പകലും ചൂട് കൂടും. വടക്കൻ മേഖലയിൽ താപനില 39.2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.

ഒമാനിലെ തീരദേശ മേഖലകളിൽ ശക്തമായ പൊടിക്കാറ്റിനെ തുടർന്നു ദൂരക്കാഴ്ച കുറഞ്ഞു. താപനില ഉയർന്നു. ഇറാനിൽ നിന്നു വീശുന്ന പൊടിക്കാറ്റാണിതെന്നും ഇന്നു വൈകിട്ടുവരെ തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വരും ദിവസങ്ങളിൽ ചില ഗവർണറേറ്റുകളിൽ താപനില ഉയരുമെന്നാണ്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്​. രാജ്യത്ത്​ പൊള്ളുന്ന ചൂട്​ ​തുടങ്ങിയത്​ പുറത്ത്​​ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്​ ദുരിതമാകുന്നു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച്​ തൊഴിൽ മന്ത്രാലയം ജൂൺ ഒന്ന്​ മുതൽ ആഗ്സ്റ്റ്​ 31വരെ മധ്യാഹ്​ന വിശ്രമം നൽകാറുണ്ട്​.

ഇതുമൂലം 12.30 -3.30 നും ഇടയിൽ ജോലികൾ നിർത്തിവെക്കുന്നത്​ നിർമാണ​ മേഖലയിലടക്കം പണിയെടുക്കുന്നവർക്ക്​ വലിയൊരു ആശ്വാസമാണ്​. അതേസമയം, മധ്യാഹ്ന അവധിക്ക് ഇനി രണ്ടാഴ്ച കൂടി ശേഷികുന്ന​ുണ്ട്​. അതിനാൽ, കനത്ത ചൂട് കണക്കിലെടുത്ത് മധ്യാഹ്​ന ഇടവേള നേരത്തെ നൽകണമെന്നാണ്​​ പല തൊഴിലാളികളും പറയുന്നത്​.

ഇത്തരം ഇടവേളകൾ രാജ്യത്തെ മിക്കകമ്പനികളും തൊഴിലാളികൾക്കും അനുവദിച്ച്​ നൽകാറുണ്ട്​. എന്നാൽ, ചില കമ്പനികൾ ഇത്തരം നിയമങ്ങൾ പാലിക്കാൻ പ​ലപ്പോഴും തയ്യാറാകാറില്ല. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തുന്നതടക്കമുള്ള നടപടികളുമായി അധികൃതർ രംഗത്തെത്താറുണ്ട്​.

കോവിഡിന്‍റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ടുവർഷവും തൊഴിലാളികൾക്ക്​ വേണ്ടത്ര പണി ലിഭിച്ചിരുന്നില്ല. ഇതുമൂലം തിരിച്ചടവ്​ മുടങ്ങിയതിനെ തുടർന്ന്​ കടങ്ങൾ കുമിഞ്ഞ്​ കൂടി​ കിടക്കുകയാണ്​. ഇത്​ വീട്ടണമെങ്കിൽ കനത്ത വെയിലിലും ജോലിയെടുത്താലെ സാധിക്കൂ എന്നാണ്​ പുറത്ത്​ ജോലിചെയുന്ന തൊലികളിൽ പലരും പറയുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.