
സ്വന്തം ലേഖകൻ: ജീവനക്കാരുടെ വിസ റദ്ദാക്കുന്ന നടപടിക്രമങ്ങൾക്ക് വിമാനത്താവളത്തിൽ സ്പോൺസറോ കമ്പനി പ്രതിനിധിയോ എത്തേണ്ടതില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിസ റദ്ദാക്കുന്നതിന് ഓൺലൈൻ സംവിധാനം ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ നിർദേശം നൽകിയത്. ജോലിയിൽനിന്ന് ഒഴിവാക്കിയ ജീവനക്കാരെൻറ മടക്ക (ഡിപാർചർ) സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭ്യമാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
പൗരന്മാർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കി നൽകുന്നതിെൻറ ഭാഗമായാണ് റേയൽ ഒമാൻ പൊലീസ് തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ 802 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായും 11 പേർ മരിച്ചതായും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,08,607 ആയി. ഇവരിൽ 1,92,973പേർ രോഗമുക്തരാകുകയും 2239 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് രോഗമുക്തി നിരക്ക് 92.5 ശതമാനമായി തുടരുകയാണ്. 67 പേർ കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തി. ഇതോടെ ആശുപത്രികളിൽ കഴിയുന്ന രോഗികളുടെ എണ്ണം 664 ആയി. ഇവരിൽ ഗുരുതര രോഗലക്ഷണങ്ങളോടെ 251 പേർ ഐ.സി.യുവിലാണ് കഴിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല