1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2022

സ്വന്തം ലേഖകൻ: പ്രവാസികൾക്ക്​ ആശ്വാസം പകർന്ന്​ ഒമാനിൽ വീസ മെഡിക്കൽ നടപടികൾ ലളിതമാക്കി അധികൃതർ. ഇതിന്‍റെ ഭാഗമായി സ്വകാര്യ ആരോഗ്യസ്​ഥാപനങ്ങൾ ഈടാക്കിയിരുന്ന പരി​ശോധന ഫീസ്​ ഒഴിവാക്കി ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സബ്തി ഉത്തരവിട്ടു.

പുതിയ ഭേദഗതികൾ അനുസരിച്ച്, പരിശോധനക്കുള്ള അപേക്ഷ സനദ് ഓഫിസുകൾ വഴി 30 റിയാൽ അടച്ച് സമർപ്പിക്കണം. അതിനുശേഷം, പ്രവാസികൾക്ക് അംഗീകൃത സ്വകാര്യ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ ഫീസ് നൽകാതെ ആവശ്യമായ വൈദ്യപരിശോധന നടത്താൻ കഴിയും.

നവംബർ ഒന്ന്​ മുതൽ പ്രാബല്യത്തിൽ വരും. പരിശോധന കഴിഞ്ഞുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്​ 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുകയും ചെയ്യും. നേരത്തെ, പ്രവാസികൾ ആരോഗ്യ മന്ത്രാലയത്തിൽ അടക്കേണ്ട ഫീസിന് പുറമെ സ്വകാര്യ ആരോഗ്യ സ്ഥാപനത്തിന് ചാർജുകൾ നൽകണമായിരുന്നു. ഇതാണ്​ അധികൃതർ റദ്ദാക്കിയിരിക്കുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.