1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2024

സ്വന്തം ലേഖകൻ: വരും ദിവസങ്ങളിൽ പൊടിക്കാറ്റ് രാജ്യത്ത് ശക്തമാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. തെക്ക്-കിഴക്കൻ കാറ്റിന്‍റെ ഭാഗമായി ദാഹിറ, അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ തുടങ്ങിയ ഒമാന്റെ പ്രദേശങ്ങളിൽ കാറ്റ് ശക്തമാകാൻ ആണ് സാധ്യത. തീരപ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പല സ്ഥലങ്ങളിലും ദൂരക്കാഴ്ചയെ ഇത് ബാധിക്കും. വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണം.

പൊടിക്കാറ്റ് മാത്രമല്ല, ന്യൂനമർദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്തിന്റെ വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സിവിൽ ഏവിയേഷൻ അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. വ്യത്യസ്ത തീവ്രതയിലുള്ള മഴ ആയിരിക്കും രാജ്യത്ത് പെയ്യാൻ പോകുന്നത്. രാജ്യത്തിന്റെ പല സ്ഥലത്തേയും വാദികൾ നിറഞ്ഞെഴുകും.

രാജ്യത്തിന്റെ പല സ്ഥലങ്ങളിലേക്കും മഴ വ്യാപിക്കും. അൽവുസ്ത, ദോഫാർ ഗവർണറേറ്റുകളിലേക്കും വ്യാപിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് ആ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം. ഒമാനിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ നിരീക്ഷിക്കുകയാണെന്ന് ദേശീയ മൾട്ടി-ഹാസാർഡ് എർലി വാണിങ് സെൻറർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.