
സ്വന്തം ലേഖകൻ: ഒമാനിലെ ഉയർന്ന പ്രദേശങ്ങളിൽ തണുപ്പ് ശക്തമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യത്തിന്റെ പല ഭാഗത്തും അനുഭവപ്പെടുന്നത്. മഞ്ഞ് മൂടി കിടക്കുകയാണ് പല പ്രദേശങ്ങളും. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്നത്. ജബല്‍ ശംസ് പൂർണ്ണമായും മഞ്ഞിൽ മൂടിയിരിക്കുകയാണ്. താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസിലെത്തി നിൽക്കുകയാണ്.
ഉയർന്ന പ്രദേശങ്ങളിൽ എല്ലാം അതിശെെത്യം ആണ് അനുഭവപ്പെടുന്നത്. ജബല്‍ അഖ്ദറിലും പൂർണ്ണമായും മഞ്ഞ് മൂടിയിരിക്കുകയാണ്. ജംബല്‍ ശംസില്‍ മഞ്ഞു വീഴ്ച ഉണ്ടാകുന്നത് പതിവാണ്. ധാരാളം മലയാളി പ്രവാസികൾ ഇവിടെ എത്തുന്നുണ്ട്. കൊടും തണുപ്പ് സീസണിലാണ് കൂടുതൽ സഞ്ചാരികൾ ഇങ്ങോട്ട് എത്തുന്നത്. ജബല്‍ ശംസിലും ജബല്‍ അഖ്ദറിലുമെത്തിയ നിരവധി മലയാളികൾ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
തണുത്ത കാറ്റും ഇപ്പോൾ ശക്തമായി ഈ പ്രദേശങ്ങളിൽ എല്ലാം തുടരുന്നുണ്ട്. കാറ്റു വീളുന്നത് തണുപ്പിന്റെ കാഠിന്യം ഉയർത്തും. ഉച്ച സമയത്ത് പോലും കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ തണുപ്പ് ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷരുടെ മുന്നറയിപ്പ്. രാജ്യത്തിന്റെ പല ഭാഗത്തും വരും ദിവസങ്ങളിൽ താപനിലയില്‍ വലിയ കുറവുണ്ടാകും.
രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ എല്ലാം ആളുകൾ എത്തുന്നത് കുറഞ്ഞു വരികയാണ്. പാക്കുകളിൽ ഒന്നും ഇപ്പോൾ ആരും വരുന്നില്ല. മുറിയിൽ നിന്നും പുറത്തിറങ്ങുന്നവർ ജാക്കറ്റും കമ്പളി വസ്ത്രങ്ങളും ധരിച്ചാണ് ഇറങ്ങുന്നത്. ഈ പ്രദേശങ്ങളിൽ മഞ്ഞു പെയ്യുന്നതിന്റെയും കൊടു തണുപ്പിൽ ആളുകൾ നടക്കുന്നതിന്റെയും എല്ലാം ചിത്രങ്ങൾ വെെറലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല