1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2022

സ്വന്തം ലേഖകൻ: ജനങ്ങൾ നിർബന്ധമായും സർജിക്കൽ മാസ്ക് ധരിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ഇൻഫെക്ഷൻ കൺേട്രാൾ പ്രാക്ടിഷ്ണർ ഒമർ അൽ ഹസനാത്ത്. ഒമിക്രോൺ വളരെ വേഗത്തിൽ പടരാൻ സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ട് മൂന്ന് ലെയറുകളുള്ള മാസ്ക്കുകൾ തന്നെ ധരിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ഡോക്ടർ ജനങ്ങൾക്ക് നിർദ്ദേശം നൽകി.

എല്ലാ മാസ്കുകളും ഒരുപോലെ അല്ല , മൂന്ന് ലെയറുകളുള്ള മാസ്ക് കുറച്ചു കൂടി സുരക്ഷിതത്വം നൽക്കുന്നതാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഡോക്ടർമാർ പറയുന്നു. ഒമിക്രോൺ വെെറസിന് പടരാനുള്ള കഴിവ് കൂടുതൽ ആണ് അതുകൊണ്ട് തുണികൊണ്ടുള്ള മാസ്ക് ധരിക്കുന്നതിലൂടെ രോഗാണുക്കൾ പടരാനുള്ള സാധ്യതയും കൂടുതലാണ്. എല്ലാവരും മൂന്ന് ലെയറുകൾ ഉള്ള മാസ്ക് ധരിക്കണമെന്ന് ‍ഡോക്ടർമാർ പറയുന്നു. ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വായ മാത്രമല്ല, മൂക്കും മൂടണം. N95 മാസ്കുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. പ്രായമായവരോ വിട്ടുമാറാത്ത രോഗങ്ങളുള്ളവരോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവരോ ഉണ്ടെങ്കിൽ N95 അല്ലെങ്കിൽ KN95 മാസ്ക് ഉപയോഗിക്കാൻ ആണ് ഞങ്ങൾ അവരോട് നിർദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2021 സ്പ്രിംഗിൽ അമേരിക്കൻ കോൺഫറൻസ് ഓഫ് ഗവൺമെന്റൽ ഇൻഡസ്ട്രിയൽ ഹൈജീനിസ്റ്റ്സ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത്, സർജിക്കൽ മാസ്ക് ധരിച്ച ഒരാൾക്ക് 50 ശതമാനം മാത്രമേ വൈറസ് ഉള്ളിലേക്ക് കടക്കാൻ സാധ്യതയുള്ളു. എന്നാൽ തുണികൊണ്ടുള്ള മാസ്ക് ആണ് ധരിക്കുന്നതെങ്കിൽ 75 ശതമാനം വെെറസ് ഉള്ളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് N95 മാസ്കുകൾ ധരിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.

സമ്പർക്കവിലക്കിൽ ആണ് കഴിയുന്നതെങ്കിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ എല്ലാം പാലിക്കണം. പോസിറ്റിവായ രോഗികൾ ഒരിക്കലും പുറത്തിറങ്ങരുത്. ഐസൊലേഷനിൽ കഴിയുന്നവർ വിശ്രമിക്കണം. കൂടുതൽ വെള്ളം കുടിക്കുക. പനി കുറക്കാനുള്ള മരുന്നുകൾ കഴിക്കുക.സാനിറ്റെസർ ഉപയോഗിക്കുക. തുടങ്ങിയ കാര്യങ്ങൾ എല്ലാം കൃത്യമായി പാലിക്കണം എന്നും ഡോക്ടർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.