1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2021

സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ കോവിഡ്​ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഇന്ത്യ. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ പ​ഴ​യ​പ​ടി പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ്​ പു​തി​യ കോറോണ വൈറസ്​ വകഭേദം റിപ്പോർട്ട്​ ചെയ്​തത്​. വി​സ നി​യ​​ന്ത്ര​ണം ഇ​ള​വു​ചെ​യ്​​ത്​ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്ക്​ വാ​തി​ൽ തു​റ​ന്ന​ത്​ ഈ​യി​ടെ​യാ​ണ്.

യുകെയിൽ നിന്നടക്കം ഇന്ത്യയിലെത്തുന്ന 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ ക​ർ​ക്ക​ശ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും. ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്‌വെ, സിംഗപ്പൂർ, ഇസ്രായേൽ, ഹോങ്ക്​കോങ്​, യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലെത്തുന്ന യാത്രക്കാർക്കാണ്​ ഇനി കൂടുതൽ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടി വരിക.

ദക്ഷിണാഫ്രിക്ക, ബോട്​സ്വാന, ഹോങ്​കോങ്​ എന്നിവിടങ്ങളിൽ ഒമൈക്രോൺ വകഭേദം സ്​ഥിരീകരിച്ചതായി നാഷനൽ സെന്‍റർ ഫോർ ഡിസീസ്​ കൺട്രോൾ (എൻ.സി.ഡി.സി) മുന്നറിയിപ്പ്​ നൽകിയതായി കാണിച്ച്​ കേ​ന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്​ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചിരുന്നു.

ഒമൈക്രോൺ-കൂടുതൽ രോഗബാധിതരും ചെറുപ്പക്കാർ
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് (ബി.1.1.529)​ ‘ഒമൈക്രോൺ’ എന്നാണ്​ ലോകാരോഗ്യ സംഘടന പേരിട്ടത്​. വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ യോഗത്തിലാണ് പുതിയ വകഭേദത്തെ ഏറ്റവും വേഗത്തിൽ പടരുന്ന ഇനമെന്ന വിഭാഗത്തിൽ പെടുത്തിയത്​. അന്താരാഷ്ട്രതലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഒമൈക്രോൺ എന്ന്​ ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

നിലവിൽ ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കിയിട്ടുള്ള ഡെൽറ്റ വകഭേദവും ഈ വിഭാഗത്തിലാണ്​. അതിവേഗ മ്യൂ​േട്ടഷൻ (രൂപമാറ്റം) സംഭവിക്കുന്ന വൈറസ്, ശരീരത്തിലേക്ക്​ കടക്കാൻ സഹായിക്കുന്ന വൈറസി‍െൻറ സ്​പൈക്ക്​ പ്രോട്ടീനിൽ മാത്രം 30 പ്രാവശ്യം മ്യൂ​േട്ടഷൻ സംഭവിക്കും. കൂടുതൽ രോഗബാധിതരും ചെറുപ്പക്കാരാണ് എന്നതാണ് പുതിയ വകഭേദത്തിൻ്റെ മറ്റൊരു സവിശേഷത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.