1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2022

സ്വന്തം ലേഖകൻ: ഹൃദയാരോഗ്യം എങ്ങിനെയെല്ലാം മനസ്സിലാക്കാം എന്നതു സംബന്ധിച്ച് നിരവധി ചര്‍ച്ചകളും അതുപോലെതന്നെ പരീക്ഷണങ്ങളും നടക്കാറുണ്ട്. ഇപ്പോള്‍ പുതിയൊരു കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍. അതായത്, പത്ത് സെക്കറ്റ് ഒറ്റക്കാലില്‍ നില്‍ക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ഹൃദയത്തിന് ആരോഗ്യം കുറവാണെന്നാണ് പറയുന്നത്.

നമ്മള്‍ ചെറുപ്പത്തില്‍ കളിക്കുമ്പോള്‍ ഒറ്റക്കാലില്‍ നില്‍ക്കുവാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, വലുതാകുംതോറും പലര്‍ക്കും ഇത് സാധിക്കാറില്ല ന്നെതാണ് സത്യാവസ്ഥ. പ്രത്യേകിച്ച് ഒരു മധ്യവയസ്സിലേയ്ക്ക് എത്തുമ്പോള്‍.

പുതിയ പഠനത്തില്‍ പറയുന്നത് പ്രകാരം മധ്യവയസ്‌കര്‍ക്ക് ഒരു പത്ത് സെക്കന്റെങ്കിലും ഒറ്റക്കാലില്‍ നില്‍ക്കുവാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ കുറഞ്ഞ കാലയളവിനുള്ളില്‍തന്നെ മരണപ്പെടുവാന്‍ സാധ്യതയുണ്ട് എന്നാണ് പറയുന്നത്.

ഇതിനായി പരീക്ഷണത്തിന് തിരഞ്ഞെടുത്തവരില്‍ 84 ശതമാനം ആളുകളും ഈ പരീക്ഷണത്തില്‍ പരാജയപ്പെടുകയായിരുന്നു. ഇവര്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മരണപ്പെടും എന്നാണ് റിസര്‍ച്ചേഴ്‌സ് അഭിപ്രായപ്പെടുന്നത്. 2009ല്‍ ബ്രസീലിലാണ് ഇതിനെക്കുറിച്ചുള്ള പരീക്ഷണം ആരംഭിച്ചത്. ഏകദേശം 50 വയസ്സിനോട് അടുത്തിരിക്കുന്ന ഏകദേശം 1702 ആള്‍ക്കാരിലാണ് ഈ പഠനം നടത്തിയിരിക്കുന്നത്.

ഇതില്‍ പങ്കെടുത്തവരോട് അവരുടെ ഒരുകാല് മറ്റേകാലിന്റെ പുറകിലായി വയ്ക്കുവാന്‍ ഇവര്‍ ആവശ്യപ്പെട്ടു. പക്ഷേ, ആ കാല് നിലത്ത് കുത്തുവാന്‍ പാടുള്ളതല്ല. അതുപോലെ കൈകള്‍ സൈഡില്‍തന്നെ വയ്ക്കണം. എന്നിട്ട് മുന്‍പോട്ട് നോക്കി നില്‍ക്കുവാന്‍ പറഞ്ഞു. ഒരാള്‍ക്് മൂന്ന് അവസരം നല്‍കിയിരുന്നു. അതില്‍ അഞ്ച് പേരില്‍ ഒരാള് പരാജയപ്പെടുന്ന അവസ്ഥയായിരുന്നു. അതായത്, ഇത്തരത്തില്‍ പരാജയപ്പെട്ടവരിലധികവും അധികം പ്രായമായവരും അതുപോലെ പരിതാപകരമായ ആരോഗ്യസ്ഥിതി ഉള്ളവരുമായിരുന്നു. ഏകദേശം 17.5 ശതമാനത്തോളം ആളുകള്‍ മാത്രമാണ് ഈ പരീക്ഷണത്തില്‍ വിജയിച്ചത്.

ബ്രസീല്‍, ഓസ്‌ട്രേലിയ, ഫിന്‍ലാന്റ്, യുകെ പിന്നെ യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും ഇതില്‍ പങ്കാളികളായിരുന്നു. ലോകത്തില്‍വെച്ചുതന്നെ നോക്കിയാല്‍ ഏകദേശം 680,000 ആളുകള്‍ ഹൃദയാരോഗ്യം നല്ലതല്ലാത്തതിനാല്‍ മരിച്ചുവീഴുന്നുണ്ട്. ഈ പത്ത് സെക്കന്റെ പരീക്ഷണം ഓരോരുത്തരും വീട്ടില്‍ സ്വന്തമായി ചെയ്താല്‍ തങ്ങളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കുന്നതിനും ചികിത്സ നേടുന്നതിനും സഹായിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.