1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2017

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന പത്തിലൊന്ന് മരുന്നുകളും വ്യാജനോ ഗുണനിലവാരം ഇല്ലത്തവയോ ആണെന്ന് ലോകാരോഗ്യ സംഘടന.  ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ വില്‍ക്കപ്പെടുന്ന മരുന്നുകളില്‍ പത്തിലൊന്നും നിലവാരം കുറഞ്ഞതോ വ്യാജനോ ആണെന്നും ഇക്കാരണത്താല്‍ ചികിത്സ ഫലിക്കില്ലെന്നു മാത്രമല്ല, ഗുരുതരമായ പുതിയ രോഗങ്ങള്‍ക്കും ഇവ കാരണമാകുമെന്നും ന്ന് ലോകാരോഗ്യ സംഘടനയുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.. 

ഇന്ത്യ ഉള്‍പ്പെടെ വികസ്വര, അവികസിത രാജ്യങ്ങളിലാണു വ്യാജ മരുന്നുകള്‍ വ്യാപകം. മരണത്തിനു വരെ കാരണമായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയുണ്ടാക്കുമെന്നു ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു. 2013 മുതല്‍ നടത്തിയ പഠനത്തിലാണു കണ്ടെത്തല്‍. ആന്റിബയോട്ടിക് ഉള്‍പ്പെടെ 1,500 ലേറെ വ്യാജ മരുന്നുകളാണു വിതരണം ചെയ്യുന്നത്.

വ്യാജ മരുന്നുകളുടെ 42 ശതമാനവും ആഫ്രിക്കന്‍ മേഖലയിലാണ്. 21 ശതമാനം അമേരിക്കന്‍ മേഖലയിലും 21 ശതമാനം യൂറോപ്യന്‍ മേഖലയിലുമാണ്. ഇതിനേക്കാള്‍ പലമടങ്ങ് വ്യാജനുണ്ടാകാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. പശ്ചിമ പസിഫിക് പ്രദേശത്ത് എട്ട്, കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശത്ത് ആറ്, തെക്കുകിഴക്ക് ഏഷ്യയില്‍ രണ്ട് ശതമാനം വീതമേ വ്യാജമരുന്നുള്ളൂ എന്നത് ശരിയായ കണക്കല്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.