സ്വന്തം ലേഖകന്‍: ഒരു റാങ്ക് ഒരു പെന്‍ഷന്‍, വിജ്ഞാപനം പുറത്തിറങ്ങി, 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കും. കഴിഞ്ഞ ദിവസമാന് നീണ്ട കാത്തിരിപ്പൊനൊടുവില്‍ വിമുക്ത ഭടന്മാര്‍ക്കുള്ള ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.
2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല്യപ്രബല്യത്തോടെയാണ് പെന്‍ഷന്‍ പദ്ധതി നടപ്പിലാകുക. ഇരുപത്തിയ!ഞ്ച് ലക്ഷത്തിലധികം വരുന്ന വിമുക്തഭടന്മാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. കഴിഞ്ഞ സെപ്റ്റംബര്‍ അ!ഞ്ചിനാണ് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്ക് നടപ്പിലാക്കുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പ്രഖ്യാപിച്ചത്.
പദ്ധതിയില്‍ വിജ്ഞാപനം വൈകിയാല്‍ മെഡല്‍ നല്‍കി പ്രതിഷേധിക്കുമെന്ന് വിമുക്തഭടന്മാരുടെ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പദ്ധതി നടപ്പിലാകുന്നതോടെ ആയിരക്കണക്കിന് വിമുക്ത ഭടമാരുടെ നീണ്ടകാലത്തെ സമരമാണ് വിജയതീരമണയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല