1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2015

സ്വന്തം ലേഖകന്‍: ഒ എന്‍ ജി സിയുടെ 69 എണ്ണപ്പാടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലേലത്തിനു വച്ചു. ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ കമ്പനികളുടെ 70,000 കോടി രൂപ വിലമതിക്കുന്ന എണ്ണപ്പാടങ്ങളാണ് ലേലം ചെയ്യുക. പൊതുമേഖലാ എണ്ണകമ്പനികള്‍ എണ്ണ പര്യവേക്ഷണം നടത്താത്ത 69 പാടങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ലേലത്തില്‍ വെക്കാന്‍ തീരുമാനിച്ചത്.

എണ്ണയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും സാമ്പത്തിക ബാധ്യത മൂലവും സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടും പരിവേക്ഷണം ആരംഭിക്കാന്‍ ഒഎന്‍ജിസി, ഒയില്‍ ഇന്ത്യ കമ്പനികള്‍ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആ കമ്പനികളുടെ ചെറുതും വലുതുമായ എണ്ണപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാന്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്.

70,000 കോടി വിലമതിക്കുന്ന എണ്ണപ്പാടങ്ങളില്‍ നിന്ന് വലിയ സാമ്പത്തിക നേട്ടമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യം മെച്ചപ്പെട്ട ആഭ്യന്തര വളര്‍ച്ച കൈവരിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞു

വിലക്കയറ്റം നേരിടാന്‍ 20062011 കാലയളവില്‍ ധാന്യങ്ങള്‍ ഇറക്കുമതി ചെയ്തതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിന് 113 കോടി അനുമവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദന വളര്‍ച്ച ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മെച്ചപ്പെട്ട നിലയില്‍ എത്തുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞു.

ആഭ്യന്തര ഉല്പാദന നിരക്ക് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തെ അപേക്ഷിച്ച് രണ്ടാംപാദത്തില്‍ അരശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. അത് ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്നും എട്ട് ശതമാനത്തിന് മുകളിലേക്ക് വളര്‍ച്ചനിരക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.