1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2021

സ്വന്തം ലേഖകൻ: ബാങ്ക് വിവരങ്ങൾ ചോദിച്ചുള്ള ഫോൺ വിളികളോട് പ്രതികരിക്കരുതെന്ന പൊലീസ് മുന്നറിയിപ്പ് മലയാളത്തിലും. ഓൺലൈൻ തട്ടിപ്പുകളിൽ ജനം വീഴാതിരിക്കാൻ അബുദാബി പൊലീസ് പുറത്തിറക്കിയ ബോധവൽക്കരണ വിഡിയോയിലാണ് മലയാളവും ഇടം പിടിച്ചത്. തട്ടിപ്പിന് ഒട്ടേറെ മലയാളികൾ ഇരയാകുന്നതിനാലാണ് മലയാളത്തിലും സന്ദേശം നൽകുന്നത്.

സെൻട്രൽ ബാങ്കിൽ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ച് വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സംഘത്തെ കുറിച്ചുള്ള പരാതികൾ ഏറുകയാണ്. വിശ്വാസ്യതയ്ക്കായി തട്ടിപ്പുകാർ അബുദാബി പൊലീസിന്റെ പേരിൽ മൊബൈൽ സന്ദേശവും അയയ്ക്കും.ധനവിനിമയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാർഡുകളുടെയോ അക്കൗണ്ടുകളുടെയോ വിവരങ്ങൾ ആർക്കും നൽകരുതെന്നും എടിഎം കാർഡുകളുടെ സുരക്ഷാ നമ്പർ (CCV) അശ്രദ്ധയോടെ കൈകാര്യം ചെയ്യരുതെന്നും പൊലീസ് അറിയിച്ചു.

തട്ടിപ്പുകൾക്ക് ഇരയായാൽ തലസ്ഥാന പൊലീസിന്റെ 24 മണിക്കൂറും സേവനം ലഭിക്കുന്ന ‘അമാനി ‘ൽ 8002626 വിവരങ്ങൾ ഉടൻ അറിയിക്കണം. ഫോണിലൂടെ അക്കൗണ്ട് വിവരങ്ങൾ ഒരിക്കലും ചോദിക്കില്ലെന്ന് ബാങ്ക് അധികൃതരും വ്യക്തമാക്കുന്നു. നാട്ടിലും ബിഎസ്എൻഎൽ സിം കാർഡുമായി ബന്ധപ്പെട്ടു തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും ധാരാളം ബന്ധുക്കൾ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നും പ്രവാസികൾ ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.